SignIn
Kerala Kaumudi Online
Thursday, 25 April 2024 8.08 PM IST

എൻ. സി. പി ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം 25 ന് 

ncp

കാസർകോട്: എൻ സി പി കാസർകോട് ജില്ലാ, സംസ്ഥാന ഭാരവാഹികളായി പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് കാസർകോട് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 25 ന് സ്വീകരണം നൽകും. ഞായറാഴ്ച രാവിലെ 10 മണിക്ക് കാസർകോട് പുതിയ ബസ്സ്റ്റാൻഡിന് സമീപമുള്ള കല്ലുവളപ്പ് ഹോളിഡേ ഇൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കരീം ചന്തേര, വൈസ് പ്രസിഡന്റ് ടി. ദേവദാസ്, ട്രഷറർ ബെന്നി നാഗമാറ്റം, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സി. ബാലൻ, അഡ്വ. സി വി ദാമോദരൻ എന്നിവർ സ്വീകരണം ഏറ്റുവാങ്ങും. കാസർകോട് ബ്ലോക്കിൽ നിന്ന് ജില്ലാകമ്മറ്റി അംഗങ്ങളായും സംസ്ഥാന ജനറൽ കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർക്കും സ്വീകരണം നൽകും. ബ്ലോക്ക് പ്രസിഡന്റ് ഉബൈദുളള കടവത്ത് അദ്ധ്യക്ഷത വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, NCP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.