ന്യൂഡൽഹി: പുതിയ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി വിജ്ഞാപനം പുറപ്പെടുവിച്ചു. ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികളുണ്ടെങ്കിൽ ഒക്ടോബർ 17ന് വോട്ടെടുപ്പ് നടക്കും. 19ന് ഫലം പ്രഖ്യാപിക്കും.
നാളെ മുതൽ 30 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബർ ഒന്നിന്. ഒക്ടോബർ 8 വരെ പത്രിക പിൻവലിക്കാം. അന്നു വൈകിട്ട് 5 മണിക്ക് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.സ്ഥാനാർത്ഥികൾക്കുള്ള നോമിനേഷൻ ഫോറം ന്യൂഡൽഹി അക്ബർ റോഡിലുള്ള എ.ഐ.സി.സി ഓഫീസിൽ ലഭ്യമാണെന്ന് മധുസൂദൻ മിസ്ത്രി അറിയിച്ചു. സ്ഥാനാർത്ഥികൾക്ക് 9000ൽ അധികം പേരടങ്ങിയ വോട്ടർമാരുടെ പട്ടിക ഇവിടെയെത്തി പരിശോധിക്കാം.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരമൊരുങ്ങുന്നതും ,തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതും. 2000ൽ സോണിയാ ഗാന്ധിയും ,ജിതേന്ദ്ര പ്രസാദയും തമ്മിലാണ് ഏറ്റവുമൊടുവിൽ മത്സരം നന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |