ഹരിപ്പാട്: ചരിത്ര പുരുഷൻ ആറാട്ടുപുഴ വേലായുധപ്പണിക്കരെ സിനിമയിലൂടെ അവതരിപ്പിച്ച സംവിധായകൻ വിനയനെയും ആറാട്ടുപുഴ വേലായുധപ്പണിക്കരായി അഭിനയിച്ച നടൻ സിജു വിത്സനെയും അണിയറ പ്രവർത്തകരെയും സാമൂഹിക മുന്നേറ്റ മുന്നണിയുടെ നേതൃത്വത്തിൽ ആദരിക്കും. ഒക്ടോബർ 9ന് വൈകിട്ട് 5ന് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജന്മനാടയ മംഗലത്താണ് ചടങ്ങ്.
അവർണർക്കായി ക്ഷേത്രങ്ങൾ, പാഠശാലകൾ, കഥകളിയോഗം, വായനശാലകൾ എന്നിവ സ്ഥാപിച്ച് അനീതിക്കെതിരെ പ്രക്ഷോഭങ്ങൾ നടത്തിയ അദ്ദേഹത്തിന് കാര്യമായ അംഗീകാരം ലഭിച്ചില്ല. സ്മാരകം നിർമ്മിക്കുന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിരുന്നതായും സാമൂഹിക മുന്നേറ്റ മുന്നണി ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |