ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ ആറാമത് സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഇന്ന് ഹരിപ്പാട് റീൻ പാലസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി.എൻ. രാമൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12ന് ചർച്ച, പ്രമേയം അവതരണം, വൈകിട്ട് നാലിന് തിരഞ്ഞെടുപ്പ് എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് സി.എൻ.രാമൻ, ജനറൽ സെക്രട്ടറി ജി.വാസുദേവൻ നമ്പൂതിരി, എസ്.ഡി.പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |