SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.02 PM IST

നാഗ കീർത്തി പുരസ്‌കാരം സമ്മാനിച്ചു

award

ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്ത് മന, താന്ത്രികവേദകലാ സാഹിത്യസാംസ്‌കാരിക രംഗത്തെ പ്രതിഭാധനരെ ആദരിയ്ക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ വർഷത്തെ നാഗകീർത്തി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഇന്നലെ ആയില്യം നാളിൽ മനയിൽ നടന്ന പുരസ്‌കാര ദാന ചടങ്ങ് സംവിധായകൻ വിജി തമ്പി ഉദ്ഘാടനം ചെയ്തു. താന്ത്രികാചാര്യനായ അണ്ടലടി ദിവാകരൻ നമ്പൂതിരിപ്പാട്, വേദപണ്ഡിതനായ വടക്കേടം നീലകണ്ഠൻ നമ്പൂതിരി, കഥകളി കലാകാരനായ കലാമണ്ഡലം കെ.ജി. വാസുദേവൻ എന്നിവർക്കാണ് ഈ വർഷത്തെ പുരസ്‌കാരം നൽകിയത്. സാഹിത്യകാരനും പത്രപ്രവർത്തകനുമായ കെ.സി. നാരായണൻ അദ്ധ്യക്ഷനായി. ഡോ.ഇ.എം. വികാസ് നീലകണ്ഠൻ നമ്പൂതിരിപ്പാട്, പാതിരിക്കുന്നത്ത് ശങ്കരൻ നമ്പൂതിരി, അകത്തേകുന്നത്ത് കൃഷ്ണൻ നമ്പൂതിരി, എസ്.കെ. ശ്രീകുമാർ, ജിതിൻ പാലാട്ട്, കെ.ആർ. സദാനന്ദൻ, പ്രകാശ് കുറുമാപ്പള്ളി ജാതവേദൻ തുടങ്ങിയവർ പങ്കെടുത്തു. പഠനത്തിൽ മികവുതെളിയിച്ച ഒരു നിർദ്ധന വിദ്യാർത്ഥിക്ക് തുടർപഠനത്തിന് ആവശ്യമായ ധനസഹായം കൂടി ഈ വർഷം മുതൽ ചടങ്ങിന്റെ ഭാഗമായി ഉൾപ്പെടുത്തി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.