SignIn
Kerala Kaumudi Online
Thursday, 25 April 2024 4.25 AM IST

ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്കാരം കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക്

news-photo-
കേളത്ത് അരവിന്ദാക്ഷൻ മാരാർ

ഗുരുവായൂർ : പുരാതന നായർ തറവാട്ടു കൂട്ടായ്മയുടെ ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്‌കാരത്തിന് വാദ്യകുലപതി കേളത്ത് അരവിന്ദാക്ഷൻ മാരാരെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5,​001 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഞായറാഴ്ച വൈകിട്ട് 3.30ന് ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ ചേരുന്ന ചടങ്ങിൽ പെരുവനം കുട്ടൻ മാരാർ പുരസ്‌കാരം കൈമാറും.

ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സമാദരണചടങ്ങ് ഉദ്ഘാടനം ചെയ്യും. നടനും കാരിക്കേച്ചറിസ്റ്റുമായ നന്ദകിഷോർ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ എന്നിവർ മുഖ്യാതിഥികളാകും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ അനിൽകുമാർ കല്ലാറ്റ്, അഡ്വ.രവി ചങ്കത്ത്, ബാലൻ വാറനാട്ട്, ഗുരുവായൂർ ജയപ്രകാശ്, ശശി കേനാടത്ത്, മുരളി അകമ്പടി, ശ്രീധരൻ മാമ്പുഴ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.