തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശികകേന്ദ്രങ്ങളിലും ബിരുദപ്രവേശനത്തിന് ഹയർ സെക്കൻഡറി 'സേ' പരീക്ഷ വിജയിച്ചവർക്ക് ഇന്നു കൂടി വൈകിട്ട് 5നകം www.ssus.ac.in ൽ അപേക്ഷിക്കാം.
പി.ജി മെഡിക്കൽ:
സ്പോൺസറുടെ സത്യവാങ്മൂലം നൽകണം
തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിന് എൻ.ആർ.ഐ ക്വാട്ടയിൽ അപേക്ഷിച്ചവർ സ്പോൺസറിൽ നിന്നുള്ള സത്യവാങ്മൂലം www.cee.kerala.gov.in വെബ്സൈറ്റിൽ 24ന് ഉച്ചയ്ക്ക് മൂന്നിനകം അപ്ലോഡ് ചെയ്യണം. കാലാവധി കഴിഞ്ഞതോ കഴിയാറായതോ ആയ വിസ അപേക്ഷയ്ക്കൊപ്പം നൽകിയവരാണ് ഇത് നൽകേണ്ടത്. ഹെൽപ്പ് ലൈൻ- 04712525300
ശബരിമലയിൽ
താത്കാലിക
ജോലി
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല, മകരവിളക്ക് സീസണിൽ ദിവസവേതനത്തിൽ ജോലിക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു. 18- 60 പ്രായപരിധിയിലുള്ള ഹിന്ദു പുരുഷന്മാർക്ക് അപേക്ഷിക്കാം. ആറു മാസത്തിനകമുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന എസ്.ഐയുടെ സർട്ടിഫിക്കറ്റ്, വയസും മതവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് പകർപ്പ്, മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്, കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, മേൽവിലാസ രേഖ, മൊബൈൽ നമ്പർ എന്നിവ സഹിതം വെള്ളപ്പേപ്പറിലാണ് അപേക്ഷിക്കേണ്ടത്. 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിക്കണം. അവസാന തീയതി: സെപ്തംബർ 30 വൈകിട്ട് 5 മണി. വിലാസം: ചീഫ് എൻജിനിയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം -695 003. അപേക്ഷാ മാതൃക www.travancoredevaswomboard.orgൽ ഉണ്ട്. പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഒറിജിനൽ ആയിരിക്കണം. മറ്റുള്ളവയ്ക്ക് സാക്ഷ്യപ്പെടുത്തിയ പകർപ്പ് മതി.
അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ടെക്നോളജി പ്രോഗ്രാം, ഡിപ്ലോമ /സർട്ടിഫിക്കറ്റ് ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാം, ഡിപ്ലോമ /സർട്ടിഫിക്കറ്റ് അഡ്വാൻസ്ഡ് വെൽഡിംഗ് ടെക്നോളജി പ്രോഗ്രാം എന്നിവയിലേക്ക് 30 വരെ അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാം ഒരു വർഷത്തേക്കും സർട്ടിഫിക്കറ്റ് പ്രോഗ്രാം ആറുമാസത്തേക്കുമാണ്. അവധി ദിവസങ്ങളിലാണ് ക്ളാസുകൾ. ഇന്റേൺഷിപ്പും പ്രോജക്ടും പഠനത്തിലുണ്ടാകും. 18 വയസിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ wwws.rccc.inൽ
ഹിന്ദി പ്രചാരസഭയുടെ മത്സരങ്ങൾ മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനതല ഹിന്ദിപക്ഷാഘോഷത്തിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി ഇന്ന് കേരള ഹിന്ദി പ്രചാരസഭ നടത്താനിരുന്ന കലാമത്സരങ്ങൾ ഹർത്താൽ മാറ്റിവച്ചു. നാളെ രാവിലെ 10ന് മുമ്പായി മത്സരാർത്ഥികൾ കേരള ഹിന്ദിപ്രചാരസഭയിൽ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ബി.മധു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |