SignIn
Kerala Kaumudi Online
Friday, 29 March 2024 1.32 PM IST

8000 പേരെ പഠിപ്പിച്ച് നൂറുമേനി സാക്ഷരത നേടാൻ ദൗത്യം

1

തൃശൂർ: ജില്ലയെ നൂറ് ശതമാനം സാക്ഷരതയിലെത്തിക്കാൻ 90 ശതമാനത്തിൽ കുറവ് സാക്ഷരതയുള്ള18 ഫോക്കസ് പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് ജില്ലാ സാക്ഷരതാ മിഷൻ. പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തവർക്ക് വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ന്യൂ ഇന്ത്യ ലിറ്ററസി' പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിവഴി 8,000 പേരെ സാക്ഷരരാക്കും.
ആദിവാസി വിഭാഗങ്ങൾ, ട്രാൻസ്‌ജെൻഡർ, തീരദേശ മേഖലയിലുള്ളവർ, ന്യൂനപക്ഷങ്ങൾ, തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലെ 15 വയസിന് മുകളിലുള്ളവർക്ക് വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചാണ് പ്രവർത്തനം. സർവേ സംഘങ്ങൾ വീട് സന്ദർശിച്ച് നിരക്ഷരരുടെ വിവരമെടുക്കും. വാർഡ് തലത്തിൽ റിസോഴ്‌സ് പേഴ്‌സൺമാരെ നിയമിച്ച് പരിശീലനം നൽകും. അടിസ്ഥാന സാക്ഷരത, ഗണിതം, ജീവിത നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനം, തുടർവിദ്യാഭ്യാസം എന്നിവയിലൂന്നിയാകും പഠനം.

പഞ്ചായത്തുകൾ ഇവ

തിരുവില്വാമല, കൊണ്ടാഴി, വള്ളത്തോൾ നഗർ, അടാട്ട്, കടങ്ങോട്, വേലൂർ, ഏങ്ങണ്ടിയൂർ, വലപ്പാട്, ദേശമംഗലം, മുള്ളൂർക്കര, വരവൂർ, വേലൂർ, പരിയാരം, കോടശ്ശേരി, അതിരപ്പിള്ളി, വല്ലച്ചിറ, മാടക്കത്തറ, നടത്തറ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.