SignIn
Kerala Kaumudi Online
Thursday, 25 April 2024 2.04 PM IST

ലൈംഗികതയിൽ താത്‌പര്യമില്ലാത്ത യുവതിക്ക് വരനെ വേണം,​ വ്യത്യസ്തമായ വിവാഹപ്പരസ്യത്തിന് പിന്നിലെ കാരണമിതാണ്

church-marriage

വ്യത്യസ്തങ്ങളായ വിവാഹങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാകാറുണ്ട്. അതുപോലെ തന്നെ രസകരമായ പല വിവാഹപരസ്യങ്ങളും വൈറലാകുന്ന സാഹചര്യവുമുണ്ട്. അത്തരത്തിൽ വരനെത്തേടി യുവതി നൽകിയ പരസ്യമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. 44 വയസുള്ള യുവതിക്ക് വേണ്ടിയാണ് വിവാഹലോചന. മലയാളത്തിലാണ് പരസ്യം. പരസ്യത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന ഡിമാൻഡ് ഇതാണ്. ലൈംഗികതയിൽ താത്‌പര്യമില്ലാത്തയാളാവണം വരൻ. അതിനുള്ള കാരണവും പരസ്യത്തിൽ പറയുന്നുണ്ട്.

kk

യുവതിയുടെ ആദ്യ വിവാഹമാണ് . ആത്മീയതയിൽ താത്പര്യമുള്ളയാളാണ് വധു. ബി.എസ്സി വരെ പഠിച്ചിട്ടുണ്ട്. ലൈംഗികതയിൽ താത്‌പര്യമില്ലാത്ത ഗവ. ഉദ്യോഗസ്ഥരെയാണ് പ്രതീക്ഷിക്കുന്നത്. അവർക്ക് വിളിക്കാൻ ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്. സ്ഥലമോ, മറ്റു വ്യവസ്ഥകളോ ഒന്നും തന്നെ പരസ്യത്തിൽ പറഞ്ഞിട്ടില്ല. ചിലർ സാമ്പത്തികവും മറ്റും എടുത്തു പറയുമ്പോൾ, അത്തരം കണ്ടീഷൻ ഏതുമില്ലാത്ത യുവതിയെയാണ് ഈ പരസ്യത്തിൽ കാണാൻ സാധിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MATRIMONIAL, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.