SignIn
Kerala Kaumudi Online
Friday, 30 September 2022 5.57 AM IST

15 സംസ്ഥാനങ്ങളിൽ റെയ്ഡ്,​ 45 അറസ്റ്ര്; പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​നെ പൂട്ടാൻ കേന്ദ്രം, എൻ.ഐ. എ വേട്ട രഹസ്യമായി

kk

സംസ്ഥാനത്ത് 19 പേർ അറസ്റ്റിൽ,

106 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി,​ കൊച്ചി: ഭീകരബന്ധമുണ്ടെന്ന് ആരോപിതമായ ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ( പി. എഫ്. ഐ )​ കേന്ദ്രസർക്കാർ നിരോധിക്കുമെന്ന സൂചനകൾ ശക്തമാക്കി,​ രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്‌ഡിൽ കേരളത്തിൽ 19 പേർ ഉൾപ്പെടെ 45 പേർ അറസ്റ്റിലായി. ദേശീയ അന്വേഷണ ഏജൻസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡാണിത്. പോപ്പുലർ ഫ്രണ്ടിന്റെ ഒാഫീസുകൾ പൂട്ടി മുദ്രവച്ചു

കേരളത്തി​ലെ ഓഫീസുകളി​ലും പ്രവർത്തകരുടെ വീടുകളി​ലും നടത്തി​യ റെയ്ഡി​ൽ ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, ദേശീയ വൈസ് പ്രസിഡന്റ് ഇ.എം.അബ്ദുൽ റഹ്മാൻ കളമശേരി, സംസ്ഥാന പ്രസി​ഡന്റ് സി​.പി​.മുഹമ്മദ് ബഷീർ, ദേശീയ സെക്രട്ടറി​ വി​.പി​. നസറുദ്ദീൻ എളമരം തുടങ്ങി 20ൽപരം നേതാക്കളെയാണ് കസ്റ്റഡി​യി​ലെടുത്തത് ഇവരിൽ 19 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഇതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ഇന്നു ഹർത്താൽ പ്രഖ്യാപിച്ചു. ഇന്നലെ പുലർച്ചെ മൂന്നു മുതൽ കേരളം അടക്കം 15 സംസ്ഥാനങ്ങളിലെ 93 ഇടങ്ങളിലായിരുന്നു റെയ്ഡ്. 106 പേരെ കസ്റ്റഡിയിൽ എടുത്തു.

കേരളത്തിൽ അറസ്റ്റിലായവരെ ഇന്നലെ രാത്രി കൊച്ചി എൻ.ഐ.എ കോടതി 26 വരെ കസ്റ്റഡി​യി​ൽ വി​ട്ടു. ഡോക്ടർമാരെ പനമ്പി​ള്ളി​ നഗറി​ലെ എൻ.ഐ.എ ഓഫീസി​ലെത്തി​ച്ചായി​രുന്നു ഇവർക്ക് വൈദ്യപരി​ശോധന.

ന്യൂഡൽഹി​യി​ലും കേരളത്തി​ലും രജി​സ്റ്റർ ചെയ്ത അഞ്ച് കേസുകളി​ലാണ് റെയ്ഡും അറസ്റ്റും. ഡൽഹി​യി​ലെ കേസുകളി​ലുൾപ്പെട്ട എട്ടു പേരെയും ​അങ്ങോട്ട് കൊണ്ടുപോയി​. ഭീകരപ്രവർത്തന നി​രോധന നി​യമത്തി​ലെയും (യു.എ.പി​.എ), ​ഇന്ത്യൻ ശി​ക്ഷാനി​യമത്തി​ലെയും വകുപ്പുകളാണ് ചുമത്തിയത്.

ഡൽഹി പാട്യാല കോടതിയിൽ ഹാജരാക്കിയ മറ്റുള്ളവരെയും 26 വരെ റിമാൻഡ് ചെയ്‌തു. റെയ്‌ഡിൽ നൂറിലേറെ മൊബൈൽ ഫോണുകളും 50 ലാപ്ടോപ്പും ഡിജിറ്റൽ ഉപകരണങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു. ഇ. ഡി ഉൾപ്പെടെ മറ്റ് കേന്ദ്ര ഏജൻസി​കളും പങ്കെടുത്തു. കഴി​ഞ്ഞ 18ന് തെലങ്കാനയി​ലെയും ആന്ധ്രയി​ലെയും 38 സ്ഥലങ്ങളി​ൽ റെയ്ഡ് നടത്തി 26 പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തി​രുന്നു. പോപ്പുലർ ഫ്രണ്ടുമായി​ ബന്ധപ്പെട്ട 19 കേസുകളാണ് രാജ്യവ്യാപകമായി​ എൻ.ഐ.എ അന്വേഷി​ക്കുന്നത്.

കേരള പൊലീസിനെ അറിയിച്ചില്ല

സംസ്ഥാന പൊലീസി​നെ അറി​യി​ക്കാതെ സി​.ആർ.പി​.എഫ് ഭടന്മാരുടെ സുരക്ഷയോടെയായി​രുന്നു നടപടി​കൾ. ദി​വസങ്ങൾക്കു മുമ്പേ എൻ.ഐ.എ ഉദ്യോഗസ്ഥർ ഇവിടെ തമ്പടി​ച്ചി​രുന്നു. എസ്‌.ഡി.പി.ഐ യുടെ കരുനാഗപ്പള്ളി പുതിയകാവിലെ ഓഫീസ്, കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫിന്റെ കൊല്ലം അഞ്ചലിലെ വീട്, മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസായ മലബാർ ഹൗസ്, തിരുവനന്തപുരത്ത് പോപ്പുലർ ഫ്രണ്ടിന്റെ മണക്കാടുള്ള ജില്ലാ കമ്മിറ്റി ഓഫീസ്, നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദി​ന്റെ കടമ്മനിട്ടയി​ലെ വീട്, അടൂർ പറക്കോട് ജില്ലാ കമ്മിറ്റി ഓഫീസ്, ദേശീയ വൈസ് പ്രസിഡന്റ് ഇ.എം.അബ്ദുൾ റഹ്മാന്റെ കളമശേരിയിലെ വീട് തുടങ്ങിയവയാണ് റെയ്‌ഡ് ചെയ്തത്. ആയുധങ്ങളും രേഖകളും ഡി​ജി​റ്റൽ തെളി​വുകളും കസ്റ്റഡി​യി​ലെടുത്തു.

അമിത് ഷാ യോഗം വിളിച്ചു

റെയ്ഡിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, എൻ.ഐ.എ ഡയറക്ടർ ജനറൽ ദിൻകർ ഗുപ്‌ത, ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​നേ​താ​ക്ക​ളു​ടെ​ ​അ​റ​സ്റ്റ് ​ഭ​ര​ണ​കൂ​ട​ ​ഭീ​ക​ര​ത​യു​ടെ​ ​ഒ​ടു​വി​ല​ത്തെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ്.​ ​വേ​ട്ട​യാ​ട​ൽ​ ​കൊ​ണ്ട് ​സം​ഘ​ട​ന​യെ​ ​ത​ക​ർ​ക്കാ​നാ​വി​ല്ല.​ ​ആ​ർ.​എ​സ്.​എ​സി​ന്റെ​ ​ഹി​ന്ദു​ത്വ​രാ​ഷ്ട്ര​ ​അ​ജ​ൻ​ഡ​യ്ക്ക് ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​ത​ട​സ​മാ​ണെ​ന്ന​ ​ബോ​ദ്ധ്യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​വേ​ട്ട​യാ​ടു​ന്ന​ത്
എ.​അ​ബ്ദു​ൽ​ ​സ​ത്താ​ർ,​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട്
സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, POPULAR FONT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.