കൊച്ചി: പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ മാതാവും കലൂർ എരൂർ വാസുദേവ് റോഡിൽ പരേതനായ കെ.വി.ദാസിന്റെ ഭാര്യയുമായ സി.കെ. ലീല (88) നിര്യാതയായി. സംസ്കാരം നടത്തി. എറണാകുളം ഗേൾസ് ഹൈസ്കൂൾ റിട്ട. പ്രിൻസിപ്പലാണ്. ദീർഘകാലം കലൂർ ഗവ. ഹൈസ്കൂളിലും ജോലി ചെയ്തിട്ടുണ്ട്. മറ്റു മക്കൾ: ഷീബ (റിട്ട. ടീച്ചർ), ഡോ. ഷീല, ഷീജ, ഷീന (ടീച്ചർ, അബുദാബി). മരുമക്കൾ: ഷിജി (പ്രിൻസിപ്പൽ, എൻ.പി.ഒ.എൽ സ്കൂൾ, തൃക്കാക്കര), സുരേഷ് (റിട്ട. ടെൽക്), പരേതനായ അനിൽകുമാർ, സാബു (സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ, ശ്രീഹരിക്കോട്ട), ജ്യോതി (എൻജിനിയർ, അബുദാബി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |