ന്യൂഡൽഹി: പോളിംഗ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള സാദ്ധ്യത തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. നിലവിൽ ലഭ്യമായ തപാൽ ബാലറ്റ് സൗകര്യം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണിത്. നിലവിൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ വോട്ടു ചെയ്ത ശേഷം പോസ്റ്റൽ ബാലറ്റ് വോട്ടെണ്ണൽ നടക്കുന്ന ദിവസം രാവിലെ തിരികെ എത്തിച്ചാൽ മതി. അതിനാൽ ഡ്യൂട്ടി കഴിഞ്ഞാൽ പോലും ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കൈയിൽ സൂക്ഷിക്കാനാകും. ഇതുപയോഗിച്ച് ചിലർ സ്ഥാനാർത്ഥികളിൽ നിന്ന് ആനുകൂല്യം സ്വീകരിക്കുന്നതായി കമ്മിഷന് പരാതി ലഭിച്ചു. കേരളം അടക്കം സംസ്ഥാനങ്ങളിൽ പകുതിയിലധികം പോസ്റ്റൽ വോട്ടുകളും വോട്ടെണ്ണൽ നടക്കുന്നതിന് തൊട്ടു മുൻപാണ് തിരികെ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |