SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.25 PM IST

അഫ്‌ഗാനിസ്ഥാനിലെ ഒഴിപ്പിക്കലിനിടെ മോദി അ‌ർദ്ധരാത്രി വിളിച്ചു, ആദ്യ ചോദ്യം കേട്ട് ഞെട്ടി, വേറൊരു നേതാവും അങ്ങനെ ചെയ്യില്ലെന്ന് ജയ്‌ശങ്കർ

modi

ന്യൂഡൽഹി: നല്ലകാലത്തും പ്രതിസന്ധിഘട്ടത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നും രാജ്യത്തെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. 2021ൽ താലിബാൻ അഫ്‌ഹാനിസ്ഥാന്റെ ഭരണം കയ്യടക്കിയ സമയത്തെ ഒരു സംഭവം ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയ്ക്കിടെ ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷൻ ദേവി ശക്തിയുടെ ഭാഗമായി ഇന്ത്യക്കാരെ താലിബാന്റെ കീഴിലായ അഫ്‌ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. ഒഴിപ്പിക്കൽ നടക്കുന്ന ദിവസം പുലർച്ചെ പന്ത്രണ്ടരയോടെ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയെന്ന് ജയ്‌ശങ്കർ വെളിപ്പെടുത്തി.

അർദ്ധരാത്രി കഴിഞ്ഞ സമയം. മസർ- ഇ- ഷരീഫിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണമുണ്ടായി. എന്താണ് സംഭവിച്ചതെന്നറിയാൻ ഫോണിൽ പലരെയും ബന്ധപ്പെടുകയായിരുന്നു ഞങ്ങൾ. ഇതിനിടെയാണ് പെട്ടെന്ന് എന്റെ ഫോണിൽ ഒരു കോൾ വരുന്നത്. പ്രധാനമന്ത്രി വിളിക്കുമ്പോൾ കോളർ ഐഡി ഉണ്ടാകില്ല. കോൾ എടുത്തതും ആദ്യം വന്ന ചോദ്യം നിങ്ങൾ ഉണർന്നിരിക്കുകയാണോ എന്നായിരുന്നു.

അർദ്ധരാത്രി താൻ പിന്നെ എന്താണ് ചെയ്യുക? ജയ്ശങ്കറിന്റെ ചോദ്യത്തിന് സദസ് പൊട്ടിച്ചിരിക്കുന്നു. എന്നാലിത് മോദിയുടെ ജീവിതത്തിൽ സാധാരണമായിരിക്കും. പിന്നാലെ അദ്ദേഹം വീണ്ടും ചോദിച്ചു. താങ്കൾ ടിവി കാണുകയാണോ? ശേഷം താൻ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അദ്ദേഹത്തെ ധരിപ്പിച്ചു. സഹായത്തിനായി സംഘം പുറപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. എല്ലാം കഴിയുമ്പോൾ തന്നെ അറിയിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നടപടിക്രമങ്ങൾ കഴിയുമ്പോൾ ഏറെ വൈകുമെന്നും ഓഫീസിൽ വിളിച്ച് വിവരമറിയിക്കാമെന്നും താൻ പറഞ്ഞു. എന്നാൽ തന്നെ ഫോണിൽ വിളിച്ച് അറിയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്ന് ജയ്ശ‌ങ്കർ വെളിപ്പെടുത്തി.

നല്ലകാലമായാലും പ്രതിസന്ധിഘട്ടത്തിലായാലും മോദിയെന്നും രാജ്യത്തോടൊപ്പം ഉണ്ടാകുമെന്ന് ജയ്‌ശങ്കർ പറഞ്ഞു. കൊവിഡ് കാലത്തെ മോദിയുടെ പ്രവർത്തനങ്ങൾ നാം കണ്ടതാണെന്നും എല്ലാ നേതാക്കൻമാരും ഇത്തരത്തിൽ പ്രവർത്തിക്കാൻ തയ്യാറാകില്ല എന്നും ജയ്‌ശങ്കർ അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI, JAISANKAR, KABUL, EVACUATION, AFGHANISTAN, TALIBAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.