SignIn
Kerala Kaumudi Online
Friday, 19 April 2024 1.25 PM IST

ജോലി സ്ഥിരത, ശമ്പള വർദ്ധനവ് എന്നിവയ്ക്ക് സാദ്ധ്യത; ഈ നാളുകാർക്ക് അപ്രതീക്ഷിത ലാഭവും ലഭിക്കും

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 സെപ്തംബർ 24 - 1198 കന്നി 7 ശനിയാഴ്ച . (പുലർച്ചെ 3 മണി 5 മിനിറ്റ് 4 സെക്കന്റ് വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം )

അശ്വതി:കാര്യസാദ്ധ്യതയും തൊഴിലഭിവൃദ്ധിയുമുണ്ടാകും.പിതൃഭൂസ്വത്ത് വിൽക്കാനാഗ്രഹിക്കുന്നവർക്ക് അത് നടക്കും.


ഭരണി:പുണ്യകർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. വസ്തുക്കൾ, വാഹനം എന്നിവ സ്വന്തമാക്കും.ധനാഭിവൃദ്ധിയുടെ അവസരം.


കാർത്തിക: മാതാപിതാക്കളെ അനുസരിക്കും. വിദേശത്തു നിന്നും ജോലി വാഗ്ദ്ധാനങ്ങൾ തേടിയെത്തും.സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടും.


രോഹിണി: ഉയർന്ന സ്ഥാനപ്രാപ്തിയുണ്ടാകും. പങ്കാളിയുടെ സഹകരണം മുഖേന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും.


മകയിരം: സൂക്ഷിച്ചില്ലെങ്കിൽ ധനനഷ്ടമുണ്ടാകും. സ്വജനങ്ങളിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകും. തൊഴിൽ തടസംവരും.


തിരുവാതിര: പ്രശ്‌നങ്ങൾ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത് ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. വിവാദങ്ങളിൽ പരാജയം ഉണ്ടാകും.


പുണർതം:ചെലവുകൾ അധികരിക്കും, സുഹൃത്തുക്കളാൽ പലവിധ വിഷമതകൾ ഉണ്ടാകും. അന്യർക്കായി പരിശ്രമിക്കും.


പൂയം:പണം ചെലവഴിക്കാൻ മടി കാണിക്കും.ജോലിക്കായി ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മന്ദതയുണ്ടാകും.


ആയില്യം: ദൂര സ്ഥലങ്ങളിലേക്ക് മാറ്റം,ശത്രുക്കൾ വർദ്ധിക്കും,സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് തടസം നേരിടും.


മകം: ചതി, വഞ്ചന ഇവയിൽപ്പെട്ട് ധനനഷ്ടം ഉണ്ടാകും.കോപം നിമിത്തം സുഹൃത്തുക്കൾ അകലും.അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക.


പൂരം:ഉയർന്ന സ്ഥാനം ആഗ്രഹിക്കുന്നവർക്ക് സ്വപ്രയത്‌നത്തിലൂടെ അതു സാധിക്കും. വാഹന സംബന്ധമായ ചെലവുകൾ വർദ്ധിക്കും.


ഉത്രം:ബന്ധുക്കളുമായി സഹകരിക്കുകയും ഒത്തുചേർന്ന് പ്രവർത്തിക്കുകയും ചെയ്യും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.


അത്തം: ധനാഭിവൃദ്ധിയും ജീവിതസൗകര്യങ്ങളും ലഭ്യമാകും. ആത്മാർത്ഥതയുള്ള ഉപദേശങ്ങൾ ലഭിക്കും. സാമർത്ഥ്യത്തോടെ എല്ലാകാര്യങ്ങളും ചെയ്ത് വിജയിക്കും.


ചിത്തിര: പ്രമോഷന് വേണ്ടി ശ്രമിക്കുന്നവർക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. സഹോദരങ്ങൾ തമ്മിൽ ഐക്യതയുണ്ടാവും.


ചോതി : ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും,സുഹൃത്തുക്കളാലും ബന്ധുക്കളാലും പ്രശംസിക്കപ്പെടും.


വിശാഖം:ജോലി സ്ഥിരത. ശമ്പള വർദ്ധനവ് എന്നിവയ്ക്ക് സാദ്ധ്യത. സ്വയം തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അപ്രതീക്ഷിത ലാഭം.


അനിഴം: ഉദാരമനസ്‌കതയോടെ പ്രവർത്തിക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും.


കേട്ട:ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്തമുള്ള ചുമതല ലഭിക്കും. സാമർത്ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ കാര്യങ്ങളും ചെയ്തു തീർക്കും.


മൂലം:മുൻകോപവും പിടിവാശിയും നിയന്ത്രിച്ചില്ലെങ്കിൽ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.


പൂരാടം:എതിർപ്പുകളെയും തടസങ്ങളെയും അതിജീവിക്കാൻ കഴിയും. ഈശ്വരപ്രീതികരങ്ങളായ കാര്യങ്ങൾക്ക് ധാരാളം സമയം ചെലവഴിക്കും.


ഉത്രാടം:സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. കർമ്മമേഖലയിലെ പ്രശ്‌നങ്ങൾ അസ്വസ്ഥതയുണ്ടാക്കും. കുടുംബത്തിൽ നിന്നും മാറി താമസിക്കും.


തിരുവോണം:അപ്രതീക്ഷിതമായി ചെലവുകൾ വരാം. അയൽവാസികളുമായി പിണക്കം വരും. അപകടങ്ങൾ ക്ഷണിച്ചുവരുത്തും. അലസത അനുഭവപ്പെടും.


അവിട്ടം: തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും.ശത്രുക്കളുടെ തന്ത്രങ്ങൾ പരാജയപ്പെടുത്താൻ കഠിനമായി പരിശ്രമിക്കേണ്ടി വരും.


ചതയം:കുട്ടികൾക്ക് അസുഖങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ഭാര്യയുമായുള്ള അകാരണമായ കലഹങ്ങൾ പലപ്രശ്‌നങ്ങൾക്കും ഇടയാക്കും.


പൂരുരുട്ടാതി:സ്ത്രീകൾ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കും. ബാങ്കിൽ ലോണിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതാണ്. പണം ധാരാളം സമ്പാദിക്കുമെങ്കിലും ചെലവഴിക്കാൻ മടിക്കും.


ഉത്തൃട്ടാതി: സംസാരചാതുര്യം കൊണ്ട് ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. ഏറെ കാലമായി മാറ്റി വച്ച ഇഷ്ടങ്ങൾ നടപ്പിലാക്കും. കുടുംബത്തിൽ ശാന്തിയും സമാധാനവും.


രേവതി:സർക്കാർ പദവിയിലിരിക്കുന്നവർക്ക് പദവി ഉയർച്ച പ്രതീക്ഷിക്കാം. സന്തോഷവും ധൈര്യവും പ്രകടിപ്പിക്കാനുള്ള സന്ദർഭം വരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO, YOURS TOMORROW
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.