SignIn
Kerala Kaumudi Online
Thursday, 25 April 2024 1.57 PM IST

ആരോഗ്യ സംരക്ഷണത്തിന് വ്യായാമം ചെയ്യുമ്പോൾ ഈ മാർഗം കൂടി ഉപയോഗിച്ചു നോക്കൂ, കൂടുതൽ ഫലമുണ്ടാകും

skipping

വ്യായാമത്തിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. ഉപകരണങ്ങളുടെ സഹായം ഇല്ലാതെ തന്നെ ആരോഗ്യം മെച്ചപ്പെട്ടതാക്കി മാറ്റാൻ ഏറെ വഴികളുണ്ട്. ചില ആളുകൾ ഓൺ‌ലൈൻ ഡാൻസ് ക്ലാസുകളിലൂടെയും പ്രഭാത മധ്യാഹ്ന സവാരിയിലൂടെയുമാണ് വ്യായാമത്തിന് സമയം കണ്ടെത്തുന്നത്.

വ്യായാമത്തിന് വൈവിധ്യം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞടുക്കാവുന്ന മാർഗമാണ് സ്കിപ്പിംഗ് അഥവാ വള്ളിച്ചാട്ടം. നാമെല്ലാം സ്കൂൾ കാലഘട്ടം മുതലെ ചെയ്യാൻ തുടങ്ങിയ ഒന്നാണിത്. ആരോഗ്യസംരക്ഷണത്തിന് സ്കിപ്പിംഗ് മികച്ച ഗുണം നൽകും. .

സ്കിപ്പിംഗ് തുടങ്ങുന്നതിന് മുൻപ് വാംഅപ് ചെയ്യാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തെ അനായാസം പാകപ്പെടുത്തിയെടുക്കുന്നതിന് സഹായകമാണ്. സ്കിപ്പിംഗിനിടെ ഇടയ്ക്കിടെ വിശ്രമിക്കേണ്ടതാണ്. ദിവസവും രാവിലെയോ വൈകിട്ടോ അരമണിക്കൂർ ഇതിനായി നീക്കിവയ്ക്കാം.

ഗുണങ്ങൾ

ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച കാർഡിയോ എക്സർസൈസാണ് സ്കിപ്പിംഗ്. ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാദ്ധ്യതകൾ ഒഴിവാക്കി ഹൃദയത്തെ കരുത്തുള്ളതാക്കാൻ സ്കിപ്പിംഗ് സഹായിക്കുന്നു. അല്പം ശ്രദ്ധയോടെയും എകാഗ്രതയുള്ള മനസോടെയും മാത്രമേ സ്കിപ്പിംഗ് കൃത്യമായി ചെയ്യാൻ സാധിക്കൂ.

കരുത്തിന്

പതിവായി 15 മിനിട്ടെങ്കിലും സ്കിപ്പിംഗ് ചെയ്യുന്നവരുടെ പേശികൾ ദൃഡമാകുകയും കൂടുതൽ കരുത്ത് ലഭിക്കുകയും ചെയ്യും. ശരീരത്തിന്റെ ബാലൻസ് മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. സ്കിപിംഗ് ശീലമാകുന്നതോടെ നിങ്ങളുടെ ഏകാഗ്രത വർദ്ധിക്കുകയും അതോടൊപ്പം ബുദ്ധി നിലവാരം മികച്ചതാകുമെന്നും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. സ്കിപ്പിംഗ് ചെയ്യുന്നത് മസ്തിഷ്കം ഉൾപ്പെടെ ശരീരത്തിലെ എല്ലാ ഭാഗത്തും രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും. ഇത് മാനസിക സന്തോഷം നൽകുന്ന ഹോർമോണായ എൻഡോർഫിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

എല്ലുകളുടെ ബലം വർദ്ധിക്കുന്നു

മനസ് മുതൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതാണ് സ്കിപ്പിംഗ്. എല്ലുകളുടെ ബലം വർദ്ധിപ്പിക്കാനും ബോൺ ഡെൻസിറ്റി മെച്ചപ്പെടുത്താനും മികച്ച വഴിയാണിത്. കൂടാതെ സൗന്ദര്യം വർദ്ധിപ്പിക്കുവാനും അമിത വണ്ണം ഇല്ലാതാക്കുവാനും സ്കിപ്പിംഗ് സഹായകമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.