SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.08 AM IST

ഒരേ വർഷം നാല് ഭാഷകളിൽ ദുൽഖർ

ബോളിവുഡ് ചിത്രം ചുപ്പിന് മികച്ച പ്രേക്ഷകശ്രദ്ധ

mm

ദുൽഖർ സൽമാൻ എന്ന യുവനടൻ കരിയറിലെ ഏറ്റവും മികച്ച വർഷത്തിലൂടെയാണ് കടന്നുപോവുന്നത്. ഇൗവർഷം നാല് ഭാഷകളിൽ നാല് ചിത്രങ്ങളിൽ അഭിനയിച്ചു. പാൻ ഇന്ത്യൻ യുവതാരം എന്ന വിലാസത്തിൽ തിളങ്ങുകയാണ് ദുൽഖർ. പ്രമുഖ തെന്നിന്ത്യൻ നൃത്ത സംവിധായിക ബൃന്ദയുടെ സംവിധാന അരങ്ങേറ്റ ചിത്രമായി തമിഴിൽ ഒരുക്കിയ ഹേയ് സിനാമികയാണ് ഇൗവർഷം ദുൽഖറിന്റെ ആദ്യ റിലീസ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ആണ് മലയാളം റിലീസ് .ഡയറക്ട് ഒ.ടി.ടി റിലീസായി സോണി ലിവിലൂടെ എത്തിയ ചിത്രത്തിൽ പൊലീസ് വേഷമാണ് ദുൽഖർ അവതരിപ്പിച്ചത്. തെലുങ്ക് ചിത്രം സീതാരാമം അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായി മാറി. പാൻ ഇന്ത്യൻ ചിത്രമായി എത്തി സീതാരാമം മലയാളത്തിലും ബോളിവുഡിലും വിജയക്കൊടി പാറിച്ചു. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായ ചുപ് ഇന്നലെ ലോക വ്യാപകമായി റിലീസ് ചെയ്തു. മികച്ച പ്രേക്ഷകശ്രദ്ധ നേടുന്ന ചുപ്പിന് ആർ. ബാൽകി രചനയും സംവിധാനവും നിർവഹിക്കുന്നു. പൊളിറ്റിക്കർ ത്രില്ലർ ചിത്രമായ ചുപ്പിൽ സണ്ണി ഡിയോൾ ആണ് മറ്റൊരു പ്രധാന താരം. ചുപ് എന്ന ദുൽഖർ ചിത്രത്തെ ബോളിവുഡ് ഉറ്റുനോക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MMMANI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.