SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.57 PM IST

കൂട്ടം തെറ്റിയ ആനക്കുട്ടിയെ തിരികെയെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ, സ്നേഹത്തോടെ തുമ്പിക്കൈ ഉയർത്തി വീശി പിടിയാന

elephant

ഒന്നിനെയും കൂസാതെ നടന്നകലാറുള്ല ആനക്കൂട്ടത്തിനിടയിലെ പതിവ് കാഴ്ചയാണ് കുട്ടി ആനകൾ. നിറയെ കൊലകൊമ്പൻമാർക്കും പിടിയാനകൾക്കും ഇടയിലൂടെ കുസൃതി കാട്ടി നടക്കാറുള്ള കുഞ്ഞൻ ആനകൾക്ക് കുറുമ്പ് ഇത്തിരി കൂടുതലാണ്. അത് കൊണ്ട് തന്നെ പലപ്പോഴും ആനക്കുട്ടികൾ അപകടങ്ങളിൽപ്പെടുകയും കൂട്ടം തെറ്റി പോകാറുമുണ്ട്. അത്തരത്തിൽ കൂട്ടം തെറ്റിപ്പോയ ഒരു ആനക്കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരികെ അമ്മയോടൊപ്പം എത്തിക്കുന്ന ഹൃദ്യമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രണ്ട് മാസം മാത്രം പ്രായമുള്ള ആനക്കുട്ടിയെ തിരികെ മടക്കി അയക്കുന്നത്. വനം വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ഷെയർ ചെയ്ത വീഡിയോയിൽ ആനക്കുട്ടി തിരികെ എത്തിയ സന്തോഷത്തിൽ പിടിയാന സ്നേഹത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ തുമ്പിക്കൈ ഉയ‌ർത്തി വീശുന്നത് കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHANT, RESCUE, REUNION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.