കൊച്ചി: കോട്ടക് മ്യൂച്വൽഫണ്ട് നിക്ഷേപകർക്കായി സ്മാർട്ട് ഫെസിലിറ്റി അവതരിപ്പിച്ചു. ഓപ്പൺഎൻഡ് ഇക്വിറ്റി സ്കീമുകൾക്കും ഇക്വിറ്റി ഇൻഡക്സ് ഫണ്ടുകൾക്കും ഹൈബ്രിഡ് ഫണ്ടുകൾക്കും പുതിയ സൗകര്യം ലഭിക്കും. ഏറ്റവും കുറഞ്ഞതും കൂടിയതുമായ എസ്.ഐ.പി തുക തിരഞ്ഞെടുക്കാൻ ഈ സൗകര്യം വഴി കഴിയും. സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ വഴി നിക്ഷേപകർക്ക് ഓപ്ഷൻ തിരഞ്ഞെടുക്കാം.
കോട്ടക് ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടിന്റെ നെറ്റ് ഇക്വിറ്റി അലോക്കേഷൻ അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം നടത്തുക.
ദീർഘകാല നിക്ഷേപത്തിന് സഹായകമായ രീതിയിലാണ് സ്മാർട്ട് ഫെസിലിറ്റിയുടെ രൂപകല്പനയെന്ന് കോട്ടക് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ നിലേഷ് ഷാ പറഞ്ഞു. കമ്പനിക്ക് 41.8 ലക്ഷം നിക്ഷേപകരും 87 ശാഖകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |