തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ഇന്ന് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെൻഡറി ക്ളാസുകൾക്ക് ബുധനാഴ്ചത്തെ ടൈംടേബിളായിരിക്കുമെന്നാണ് സ്കൂളിൽ നിന്നും വിദ്യാർത്ഥികൾക്കുള്ള അറിയിപ്പ്. വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഈ വർഷം ഒക്ടോബർ 29 ശനിയും ഡിസംബർ 3 ശനിയും പ്രവൃത്തിദിനമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |