കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. അഴീക്കോടൻ രാഘവന്റെ അൻപതാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലത്ത് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതയെ വളർത്താനേ ഉപകരിക്കൂ. വർഗീയതയ്ക്കെതിരെ കോൺഗ്രസ് മൃദുസമീപനം തുടരുകയാണ്. കണ്ണൂരിലെ കോൺഗ്രസ് ക്രിമിനൽ രാഷ്ട്രീയം സംസ്ഥാനതലത്തിലേക്ക് അഴിച്ചുവിട്ടതിന്റെ തെളിവാണ് എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണം. സി.പി.എം ജില്ലാസെക്രട്ടറി എം.വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |