SignIn
Kerala Kaumudi Online
Saturday, 20 April 2024 1.43 AM IST

ജു​ലൻസ് ഡേ...

jhulan

ജുലൻ ഗോസ്വാമിയ്ക്ക് ഇന്ന് വിടവാങ്ങൽ മത്സരം

ലണ്ടൻ: വനിതാ ക്രിക്കറ്രിലെ ഇന്ത്യൻ പേസ് ഇതിഹാസം ജുലൻ ഗോസ്വാമി ഇന്ന് ഇന്ത്യൻ കുപ്പായത്തിൽ തന്റെ അവസാന മത്സരത്തിന് ഇറങ്ങുന്നു. ക്രിക്കറ്റിന്റെ മക്കയായ ലോഡ്സിൽ ഇന്ന് നടക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന മത്സരമാണ് അന്താരാഷ്ട്രതലത്തിൽ ജുലന്റെ വിടവാങ്ങൽ മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

23 വർഷത്തിന് ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യൻ വനിതാ ടീമിന്റെ പമ്പര വിജയമെന്ന അപൂ‌ർവനേട്ടത്തിന്റെ ഭാഗമായതിന്റെ ചാരിതാർത്ഥ്യവുമായാണ് 39കാരിയായ
ജുലൻ വിടപറയുന്നത്. ഇന്നും വിജയം നേടി പരമ്പര തൂത്തുവാരി ജുലന് ഇരട്ടിമധുരമുള്ള യാത്ര അയപ്പ് നൽകാനാണ് ഹർമ്മൻ പ്രീതിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ ശ്രമം.
ട്വന്റി-20യിൽ നിന്ന് ജുലൻ നേരത്തേ വിരമിച്ചിരുന്നു. വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമാണ് ജുലൻ. അന്താരാഷ്ട്ര തലത്തിൽ മൂന്ന് ഫോർമാറ്റുകളിൽ നിന്നായി 352 വിക്കറ്റുകളാണ് ജുലൻ സ്വന്തമാക്കിയത്.

2002 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലൂടെയാണ് അന്താരാഷ്ട്ര തലത്തിൽ ജുലൻ അരങ്ങേറിയത്. 201 ഏകദിനങ്ങളിൽ നിന്നായി 252ഉം 68 ട്വന്റി- കളിൽ നിന്നായി 56ഉം 12 ടെസ്റ്റുകളിൽ നിന്നായി 44 വിക്കറ്റും ജുലൻ നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്ര് നേടയതും ഏകദിന ലോകപ്പിൽഏറ്റവുമധികം വിക്കറ്റുനേടിയതുമായ വനിതാ താരമെന്ന നേട്ടവും ജുലന് സ്വന്തമാണ്. ഏകദിന ലോകകപ്പിൽ നിന്നായി 39 വിക്കറ്റുകളാണ് ജുലന്റെ പേരിലുള്ളത്. അഞ്ച് ലോകകപ്പുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു.

ലൈവ് : ഉച്ചകഴിഞ്ഞ് 3.30 മുതൽ സോണി ലിവിൽ തത്സമയം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, JHULAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.