SignIn
Kerala Kaumudi Online
Thursday, 25 April 2024 7.29 PM IST

ഒരിക്കൽ അൻപതിനായിരം രൂപയുടെ ക്രീം വാങ്ങി, പിന്നെ ഉപയോഗിച്ചിട്ടില്ല; വീട്ടിലിരിക്കുമ്പോൾ ഒരു സാധനം മുഖത്തിടാറുണ്ടെന്ന് തബു

tabu

ചർമം കണ്ടാൽ പ്രായം തോന്നില്ലെന്ന് ചിലരെക്കുറിച്ച് പറയാറുണ്ട്. അത്തരത്തിൽ മുഖം കണ്ടാൽ പ്രായം തോന്നാത്ത നടിയാണ് തബു. അൻപത് വയസ് പിന്നിട്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആരാധകർക്ക് പ്രയാസമാണ്. ഒരു അഭിമുഖത്തിൽ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ.

തന്റെ സൗന്ദര്യത്തിന് പ്രത്യേകിച്ച് ഒരു രഹസ്യവുമില്ലെന്ന് പറഞ്ഞ നടി, ചില ദിവസങ്ങളിൽ കോഫി പൗഡർ മുഖത്തിടാറുണ്ടെന്ന് വെളിപ്പെടുത്തി. പണ്ട് തന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സജസ്റ്റ് ചെയ്ത ക്രീമിനെക്കുറിച്ചും അവർ മനസുതുറന്നു.

'മാഡം താങ്കളുടെ സ്‌കിൻ നല്ലതാണ്, വീട്ടിലിരിക്കുമ്പോൾ എന്തെങ്കിലും ചെയ്യാറുണ്ടോയെന്ന് ഒരിക്കൽ എന്റെ മേക്കപ്പ് ആർട്ടിസ്റ്റ് എന്നോട് ചോദിച്ചു. കോഫി പൗഡർ ഇടാറുണ്ടെന്ന് പറഞ്ഞപ്പോൾ, അവർ എനിക്ക് അൻപതിനായിരം രൂപയുടെ ഒരു ക്രീം എനിക്ക് സജസ്റ്റ് ചെയ്തു. ഒരിക്കൽ വാങ്ങി, പിന്നെ അത് ഉപയോഗിച്ചിട്ടില്ല. ഇതല്ലാതെ ഞാൻ മുഖത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. എപ്പോഴും നന്നായിരിക്കണമെന്ന് ചിന്തയുണ്ട്.അത്രമാത്രം.'- തബു വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTRESS TABU, BEAUTY SECRET
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.