SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.45 AM IST

ആദ്യഘട്ടം ജില്ലയിൽ 1953 കെ ഫോൺ കണക്ഷനുകൾ.

k-phone

കോട്ടയം . ആദ്യഘട്ടം ജില്ലയിൽ നൽകുക 1953 കെ ഫോൺ കണക്ഷനുകൾ. തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, പൊലീസ് സ്‌റ്റേഷനുകൾ, സ്‌കൂളുകൾ എന്നിവ ഉൾപ്പെടെ 266 സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷനുകൾ നൽകും. ഓരോ മണ്ഡലത്തിലും 100 ബി പി എൽ കുടുംബങ്ങൾക്ക് (പത്ത് ശതമാനം എസ് സി വിഭാഗം, രണ്ട് ശതമാനം എസ് ടി വിഭാഗം) കണക്ഷൻ നൽകാനാണ് പദ്ധതിയിടുന്നത്.
ജില്ലയിൽ 2232 കിലോമീറ്റർ ദൂരത്തിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കും. ഇതിൽ 1747 കിലോമീറ്റർ ദൂരത്തിൽ കേബിളുകൾ സ്ഥാപിച്ചു. റെയിൽവേയുടെ അനുമതി ലഭിച്ച ശേഷം 485 കിലോമീറ്റർ ദൂരത്തിൽ റെയിൽവേ ഭൂമിയിലൂടെയും പാലങ്ങളിലും കേബിളുകൾ സ്ഥാപിക്കേണ്ടത്. ന്യൂ പള്ളം, കഞ്ഞിക്കുഴി, കോടിമത എന്നിവിടങ്ങളിലെ സബ് സ്‌റ്റേഷനുകളിലെ ഷെൽറ്ററുകളിൽ നിന്ന് കെ എസ് ഇ ബി വൈദ്യുതിപോസ്റ്റുകൾ വഴി ഇന്റർനെറ്റ് കണക്ടിവിറ്റി ശ്യംഖല സജ്ജമാക്കും. കോട്ടയം മണ്ഡലത്തിൽ കെ ഫോൺ കണക്ഷനുകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും എല്ലാ വാർഡുകളിലും ലഭ്യമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.