കോട്ടയം: കെ.എസ്.ഇ.ബി എഞ്ചിനിയേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 9.30ന് മാമ്മൻമാപ്പിള ഹാളിൽ നടക്കും. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും. കെ.എസ്.ഇ.ബി മുൻ ചെയർമാൻ ഡോ. ബി.അശോക് , ഷൈലേന്ദ്ര ദുബൈ എന്നിവർ പ്രസംഗിക്കും. അസോസിയേഷൻ പ്രസിഡന്റ് കെ.സുനിൽ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.ഇ.ബിയിൽ വരുത്തേണ്ട പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള സെമിനാറിൽ ഇ.മുഹമ്മദ് ഷെരീഫ് മോഡറേറ്ററായിരിക്കും.
വൈദ്യുതി മേഖല സ്വകാര്യ സംരഭകർക്ക് വിട്ടുകൊടുക്കുന്നതിനുള്ള ഭേദഗതി ബിൽ പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഇതിനെതിരെ അസോസിയേഷൻ നടത്തുന്ന പോരാട്ടം തുടരുമെന്ന് ഓൾ ഇന്ത്യ പവർ എഞ്ചിനിയേഴ്സ് ഫെഡറേഷൻ ജനറൽ സെക്ര്ടടറി ശൈലേന്ദ്ര ദുബൈ , സംസ്ഥാന പ്രസിഡന്റ് കെ.സുനിൽ, ജനറൽ സെക്രട്ടറി വി.െസ്.ഗീത എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |