SignIn
Kerala Kaumudi Online
Friday, 29 March 2024 8.13 PM IST

കെ.എം മാണി കാരുണ്യ പഠനധനസഹായ പദ്ധതിക്ക് തുടക്കം

കോട്ടയം: പ്രവാസി കേരളാ കോൺഗ്രസ് എം യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കെ.എം മാണി കാരുണ്യ പഠനസഹായപദ്ധതിയുടെ ഉദ്ഘാടനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി നിർവഹിച്ചു..പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി പ്രിസ്കക്ക് പാലാ ബ്രില്ല്യന്റിൽ ഒരു വർഷത്തെ എഞ്ചിനിയറിംഗ് പരിശീലന പഠനത്തിന് ആവശ്യമായ ഹോസ്റ്റൽ, മെസ്സ് ഫീ ഉൾപ്പെടെ ഒരു ലക്ഷത്തി പതിനേഴായിരം രൂപ പ്രവാസി കേരള കോൺഗ്രസ് എം യു.എ.ഇ ചാപ്റ്റർ സ്വരൂപിച്ച് നൽകി. യു.എ.ഇയിലെ പ്രവാസി കേരളാ കോൺഗ്രസ് എമ്മിന്റെ പ്രസിഡന്റ് എബ്രഹാം സണ്ണിയെയും മറ്റു പ്രവർത്തകരെയും ചടങ്ങിൽ അനുമോദിച്ചു.
കേരളാ കോൺഗ്രസ് എം ഓഫീസ് ചാർജ് സെക്രട്ടറി സ്റ്റീഫൻ ജോർജ്, പാർട്ടി ജനറൽ സെക്രട്ടറിയും കെ.സി.എം ഐ.ടി വിംങ് ഡയറകടറുമായ അഡ്വ.അലക്സ് കോഴിമല, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി, കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.