മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ എട്ടാം വാർഡിലെ മാർക്കറ്റ് അങ്കണവാടിയിൽ ന്യൂട്രിഗാർഡന് തുടക്കമായി. ഗ്രോ ബാഗിൽ പച്ചക്കറി വിത്തുകൾ പാകി വാർഡ് കൗൺസിലർ ഫൗസിയ അലി ഉദ്ഘാടനം ചെയ്തു . അദ്ധ്യാപിക പി.എം സൗദ , ഹെൽപ്പർ സി.കെ ഷീല എന്നിവർ പങ്കെടുത്തു.
കുട്ടികളുടെ ഭക്ഷണത്തിൽ വിഷരഹിത പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിന് തുടക്കം കുറിച്ചു കൊണ്ടാണ് വാർഡിൽ പരിപാടി സംഘടിപ്പിച്ചത്. അങ്കണവാടി കുട്ടികളെക്കൂടി ഉൾപ്പെടുത്തി കൃഷിയുടെ പല ഘട്ടങ്ങൾ, അതിന്റെ പരിപാലനം പൈതൽ കൃഷി എന്ന രൂപേണ പഠിപ്പിക്കുകയും ചെയ്യുമെന്ന് അദ്ധ്യാപിക അറിയിച്ചു. ഗ്രോ ബാഗുകളിൽ വിവിധയിനം പച്ചക്കറി വിത്തുകൾ പാകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |