കല്ലമ്പലം:ഞെക്കാട് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും അവാർഡ് ദാനവും ഗവ.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ കല്ലമ്പലം സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി.സെക്രട്ടറി എ.പ്രദീപ് കുമാർ
സ്വാഗതവും വനിതാ സംഘം ചെയർപേഴ്സൺ പി.എസ് ഗീത നന്ദിയും പറഞ്ഞു.ഫ്രാവ് പ്രസിഡന്റ് ഡോ.പി.ചന്ദ്രമോഹനൻ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് ഷാജു കടയ്ക്കലിന്റെ കോമഡി മാജിക് സ്ട്രീറ്റും വിവിധ കലാപരിപാടികളും നടന്നു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.ഞെക്കാട് സ്കൂൾ പ്രിൻസിപ്പൽ കെ.സജീവ്, ചെമ്മരുതി പഞ്ചായത്ത് വാർഡ് മെമ്പർ മണിലാൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |