SignIn
Kerala Kaumudi Online
Saturday, 20 April 2024 11.10 AM IST

റോഡുകളുടെ നവീകരണത്തിന് 1.35കോടി

road

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 1.35കോടിയുടെ അനുമതിയായി. തളിപ്പറമ്പ്-ഇരിട്ടി റോഡ് നവീകരണത്തിന് 25 ലക്ഷം, തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ് നവീകരണത്തിന് 25 ലക്ഷം, ചപ്പാരപ്പടവ്-എരുവാട്ടി-വിമലശ്ശേരി റോഡ് 25 ലക്ഷം, മേത്തുരുമ്പ്-ചപ്പാരപ്പടവ്-കുറ്റൂർ റോഡ് 25 ലക്ഷം, അമ്മാനപ്പാറ-പാച്ചേനി-തേരണ്ടി-ചപ്പാരപ്പടവ് 20ലക്ഷം, ചൊറുക്കള-ബാവുപ്പറമ്പ് റോഡ് 15 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തകർന്ന റോഡുകളുടെ അറ്റകുറ്റ പണി മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ ഡ്രൈനേജ് സംവിധാനം ഒരുക്കൽ, റോഡിലെ അപകട മേഖലയിൽ ക്രാഷ് ബാരിയർ നിർമ്മിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുക. മഴക്കാലത്ത് റോഡുകളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എം.വി. ഗോവിന്ദൻ എം.എൽ.എ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് റോഡുകൾ അടിയന്തിരമായി നവീകരിക്കുന്നതിന് തുക അനുവദിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.