SignIn
Kerala Kaumudi Online
Thursday, 25 April 2024 4.06 AM IST

പുള്ളിയിൽ പെരിങ്ങോലിപ്പുറത്ത് ശ്രീഭഗവതി ക്ഷേത്രം

ബാലരാമപുരം: പുള്ളിയിൽ പെരിങ്ങോലിപ്പുറത്ത് ശ്രീഭഗവതി ക്ഷേത്രത്തിൽ 13 ദിവസത്തെ നവരാത്രി മഹോത്സവത്തിന് ഇന്നലെ തുടക്കമായി.ദേവീഭാഗവത നവാഹ പാരായണത്തിന് ക്ഷേത്രപ്രസിഡന്റ് ഡോ.എസ്.രവീന്ദ്രൻ ഭദ്രദീപം തെളിച്ചു. 25ന് വൈകിട്ട് 7.15 നും 7.45 നും മദ്ധ്യേ പുള്ളിയിൽ ഭഗവതിക്ക് തൃക്കൊടിയേറ്റ്,​ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ചിത്രൻ നമ്പൂതിരി,​ ക്ഷേത്ര മേൽശാന്തി ശ്രീജിത്ത് മഹാദേവൻ പോറ്റി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. രാത്രി 8 ന് നടക്കുന്ന വനിതാ സമ്മേളനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ പ്രീജ ഉദ്ഘാടനം ചെയ്യും. അംബാ സമാജം ചെയർപേഴ്സൺ പി.സരോജം അദ്ധ്യക്ഷത വഹിക്കും. 26 ന് രാത്രി 7 ന് പുള്ളിയിൽ സംഗീതോത്സവത്തിന് തുടക്കം കുറിച്ച് നടക്കുന്ന സന്ധ്യാസദസ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ഡോ.എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.കാവാലം ശ്രീകുമാർ മുഖ്യാതിഥിയായിരിക്കും. ട്രസ്റ്റ് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ സ്വാഗതവും രക്ഷാധികാരി കെ.വിജയൻ നന്ദിയും പറയും. 27 ന് രാത്രി 7ന് നടക്കുന്ന സംഗീതോത്സവത്തിൽ കവി ഉദയൻ കൊക്കോട് ഭദ്രദീപപ്രകാശനം നടത്തും. 28ന് രാത്രി 7 ന് സംഗീതോത്സവത്തിൽ ഡോ.ചന്ദ്രുകാർത്തിക ഭദ്രദീപപ്രകാശനം നടത്തും. തുടർന്ന് ചാക്യാർകൂത്ത്,​ 8 ന് ബാലരാമപുരം ബാബുവിന്റെ കഥാപ്രസംഗം,​ 29 ന് രാത്രി 7 ന് പുള്ളിയിൽ സംഗീതോത്സവം തലയൽ മനോഹരൻ നായർ ഭദ്രദീപപ്രകാശനം നടത്തും. 30 ന് രാത്രി 7 ന് പുള്ളിയിൽ സംഗീതോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കാവ്യോത്സവം വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും. കവി സുമേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ബിജു ബാലകൃഷ്ണൻ,​ നന്ദഗോപൻ,​ അഖിലൻ ചെറുകോട്,​ മണികണ്ഠൻ മണലൂർ എന്നിവർ കവിതാലാപനം നടത്തും. ഒക്ടോബർ ഒന്നിന് രാത്രി 7 ന് പുള്ളിയിൽ സംഗീതോത്സവത്തിൽ നൃത്തസംഗീതനാടകം നടക്കും,​ ഒക്ടോബർ രണ്ടിന് രാത്രി 7 ന് നടക്കുന്ന സംഗീതോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരികോത്സവം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ഡോ.എസ്.രവീന്ദ്രൻ ഐ.എ.എസ് അദ്ധ്യക്ഷത വഹിക്കും. ജോർജ്ജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തും. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ മുഖ്യപ്രഭാഷണം നടത്തും. അ‌ഡ്വ.എസ്.എസ് ഷാജി സ്വാഗതം പറയും. വൈകുന്നേരം 7 ന് സരസ്വതി മണ്ഡപത്തിൽ പൂജവയ്പ്പ്. 3 ന് രാത്രി 7 ന് സരസ്വതി മണ്ഡപത്തിൽ മഹാസരസ്വതി പൂജ,​ അനുബന്ധിച്ച് നടക്കുന്ന പുള്ളിയിൽ സംഗീതോത്സവത്തിൽ ഡോ.ജി.ഗോപിനാഥ് ഭദ്രദീപം തെളിക്കും. തുടർന്ന് ഫ്യൂഷൻ മ്യൂസിക് നടക്കും. 4 ന് രാത്രി 7 ന് നടക്കുന്ന പുള്ളിയിൽ സംഗീതോത്സവത്തിൽ സംഗീതസന്ധ്യ രചനാ ഭാഷാ പഠനകേന്ദ്രം ഡയറക്ടർ വേലപ്പൻനായർ ഭദ്രദീപപ്രകാശനം നടത്തും. കർണ്ണാടക സംഗീതജ്ഞ അപർണ്ണാ ഗോപിനാഥ് നേതൃത്വം നൽകും. രാത്രി 8.45 ന് പള്ളിവേട്ട. വിജയദശമിദിനമായ ഒക്ടോബർ 5 ന് രാവിലെ 6.30 ന് വിദ്യാരംഭത്തിൽ കുരുന്നുകളെ എഴുത്തിനിരുത്തും. ഉച്ചക്ക് 12.30 ന് സമൂഹസദ്യ,​ വൈകുന്നേരം 5.30 ന് ആറാട്ട് ബലി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.