പത്തനംതിട്ട : അമിതമായ തൊഴിൽക്കരം വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ വൈകിട്ട് 4.30ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽസ്റ്റേഷൻ പടിക്കൽ ധർണ നടത്തും. സംസ്ഥാനത്ത് ഒരു പ്രദേശത്തും തൊഴിൽക്കരം വർദ്ധന നടത്തിയിട്ടില്ല .എന്നാൽ ജില്ലയിൽ വ്യാപാരികളുടെ തൊഴിൽക്കരം അമിതമായി വർദ്ധിപ്പിച്ച് ഡിമാന്റ് നോട്ടീസുകൾ നൽകുകയാണ് . നഗരസഭാ കൗൺസിലുകളുടെ തീരുമാനമോ അംഗീകാരമാ ഇല്ലാതെയാണ് ഈ അമിതവർദ്ധന നടപ്പാക്കിയിരിക്കുന്നത്. ജി.എസ്.ടി നടപ്പാക്കലും വെള്ളപ്പൊക്ക ദുരന്തങ്ങളും അതിനുശേഷമുള്ള കൊവിഡുമെല്ലാം വ്യാപാര മേഖലയെ തകർത്തുകളഞ്ഞു. വ്യാപാര മാന്ദ്യം അതിരൂക്ഷമാണ്. വ്യാപാര വ്യവസായ മേഖല വലിയ പ്രതിസന്ധികൾ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തൊഴിൽക്കരം അമിതമായി വർദ്ധിപ്പിച്ചത്. മുഖ്യമന്ത്രിക്കും തദ്ദേശവകുപ്പ് മന്ത്രിക്കും നൽകുവാനുള്ള ബഹുജന പരാതിയിൽ ഒപ്പും ശേഖരണം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു . വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര , ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി മാത്യു , കെ.പി.തമ്പി, ആലിഫ് ഖാൻ മേധാവി, കെ.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |