കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്.നായർ, മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ അറ്റ്മോസ്ഫെറിക് ആൻഡ് ഓഷ്യാനിക് സയൻസസ് കേന്ദ്രം പ്രൊഫസറും അദ്ധ്യക്ഷനുമായ പ്രൊഫ. പി.എൻ. വിനയചന്ദ്രൻ എന്നിവർക്ക് കുസാറ്റ് വിശിഷ്ട പൂർവവിദ്യാർത്ഥി പുരസ്കാരം. പ്രശസ്തിപത്രവും 50,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
ഒക്ടോബർ 17ന് 2.30ന് കുസാറ്റിലെ സയൻസ് സെമിനാർ കോംപ്ലക്സിൽ വ്യവസായമന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |