SignIn
Kerala Kaumudi Online
Thursday, 18 April 2024 9.56 PM IST

ഓട്ടോ തൊഴിലാളി പണിമുടക്ക് 26ന്: നഗരത്തിൽ ശക്തി പ്രകടനം

auto

കോഴിക്കോട് : വിവിധ ആവശ്യങ്ങളുന്നയിച്ച് 26ന് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികൾ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. മുതലക്കുളത്ത് നിന്നാരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ സമാപിച്ചു. പ്രജോഷ് ചെറുവണ്ണൂർ, കെ.സി.ശശികുമാർ, ഷാജു, മുസമ്മിൽ കൊമ്മേരി, ഹമീദ്, പ്രേമൻ, റിയാസ്, ഗോപാലകൃഷ്ണൻ, ഗഫൂർ, യാസർ അറഫാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

കോർപ്പറേഷൻ പരിധിയിൽ സി.സി പെർമിറ്റ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടിയില്ലാത്ത സാഹചര്യത്തിലാണ് സി.സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതി 26 ന് 24 മണിക്കൂർ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പണിമുടക്ക് ദിവസം കെ.എസ്.ആർ. ടി. സി ടെർമിനലിന് മുന്നിൽ 12 മണിക്കൂർ ധർണയും നടത്തും.
നഗരത്തിൽ ആവശ്യമായ ഓട്ടോ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, അനധികൃത സർവീസുകൾക്കെതിരെ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നേരെയുള്ള പൊലീസിന്റെ പീഡനം അവസാനിപ്പിക്കുക, എൽ.എൻ.ജി ഓട്ടോകൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള പെർമിറ്റുകൾ സി .എൻ. ജി ഓട്ടോകൾക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്ന് അധികാരികൾ പിന്മാറുക, ഓട്ടോ തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്കുന്നത്. എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എച്ച്. എം. എസ്, എസ്. ടി. യു, എൻ.എൽ.യു, ആർ .എം .ടി.യു, കെ .ടി. യു. സി(ബി), ഐ.എൻ.എൽ.സി, എസ് .എം.ടി.യു, എസ്. ഡി.ടി.യു, മലബാർ ഓട്ടോ ക്ലബ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സി. സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതി രൂപീകരിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.