കൊല്ലം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളിൽ ജില്ലയിൽ 39 കേസുകളിലായി 240 പേരെ അറസ്റ്റ് ചെയ്തു. 76 പേരെ കരുതൽ തടങ്കലിലാക്കി. കൊല്ലം സിറ്റിയിൽ 27 കേസുകളിലായി 169 പേരും റൂറലിൽ 12 കേസുകളിലായി 71 പേരുമാണ് അറസ്റ്റിലായത്. സിറ്റിയിൽ 13 പേരും റൂറലിൽ 63 പേരും കരുതൽ തടങ്കലിലുണ്ട്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ വാഹനങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങൾ, വഴി തടയൽ, കടകൾ ഭീഷണിപ്പെടുത്തി അടപ്പിക്കൽ, പൊലീസുകാരെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുക തുടങ്ങിയ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |