SignIn
Kerala Kaumudi Online
Friday, 19 April 2024 9.37 PM IST

തേനീച്ച കർഷകർക്ക് ആശ്വാസം ഏരൂരിൽ വരും, തേൻ സംസ്കരണ പ്ളാന്റ്

plant
ഏരൂരിലെ തേൻ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണപുരോഗതി ഹോർട്ടികൾച്ചർ മിഷൻ ഡപ്യുട്ടി ഡയറക്ടർ എ. ജെ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നു

കൊല്ലം: മലയോര മേഖലയിലെ തേനീച്ച കർഷകർക്ക് ആശ്വാസമായി ഏരൂരിൽ തേൻ സംസ്കരണ പ്ളാന്റ് വരുന്നു. പ്രദേശത്തെ കർഷകരിൽ നിന്ന്

തേൻ ശേഖരിച്ച് മൂല്യ വർദ്ധിത ഉത്പന്നങ്ങളായി മാറ്റുന്നതിന് ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഏരൂർ എസ്റ്റേറ്റിലാണ് പ്ളാന്റ് സജ്ജമാകുന്നത്.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ 32 ലക്ഷം രൂപ ചെലവിട്ടാണ് പ്ളാന്റ് ഒരുങ്ങുന്നത്. സംസ്കരണ യന്ത്രങ്ങൾ, പായ്‌ക്കിംഗ് ഹൗസ്, റീട്ടെയിൽ ഔട്ട്ലെറ്റുകൾ തുടങ്ങിയ സജ്ജമായിക്കഴിഞ്ഞു. നവംബറിൽ പ്ളാന്റ് പ്രവർത്തന ക്ഷമമാക്കാനുളള ശ്രമത്തിലാണ് അധികൃതർ.

ആദിവാസികൾ ഉൾപ്പെടെ മലയോര മേഖലയിൽ വൻതോതിൽ

തേൻ ശേഖരണം നടക്കുന്നുണ്ടെങ്കിലും കർഷകർ അസംഘടിതരായതിനാൽ വ്യാപകമായി ചൂഷണത്തിന് വിധേയരാകുന്നുണ്ട്.

തമിഴ്നാട്ടിലെ വ്യാപാരികൾ തുച്ഛമായ വിലയ്ക്കാണ് ഇവിടത്തെ കർഷകരിൽ നിന്ന് തേൻ ശേഖരിക്കുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ്

പ്ളാന്റ് സ്ഥാപിച്ച് മൂല്യ വർദ്ധിത ഉല്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നത്.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പ്ളാന്റിനായി 50 ശതമാനം ധനസഹായം അനുവദിച്ചിട്ടുണ്ട്.

പുരോഗതി വിലയിരുത്തി

ഹോർട്ടികൾച്ചർ മിഷൻ ഡപ്യുട്ടി ഡയറക്ടർ എ.ജെ.സുനിൽ, അഞ്ചൽ കൃഷി അസി. ഡയറക്ടർ സിന്ധു, ഓയിൽപാം സീനിയർ മാനേജർ ജയിംസ് തോമസ്, ഏരൂർ എസ്റ്റേറ്റ് മാനേജർ വിനോയ് കുമാർ, കൃഷി അസി. എക്സിക്യുട്ടീവ് എൻജിനീയർ പ്രഭ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം

പ്ളാന്റ് സന്ദർശിച്ച് അവസാനഘട്ട പുരോഗതി വിലയിരുത്തി.

...................................................

 മലയോര മേഖലയിലെ തേനിന് ഗുണങ്ങളേറെ

 വർഷത്തിൽ 50 മുതൽ 60 ടൺ വരെ ഉത്പാദനം

 പ്ളാന്റിന്റെ സംഭരണശേഷി ദിവസം 100 കിലോ

 കർഷകർക്ക് മികച്ച വില ഉറപ്പാക്കും

 കയറ്റുമതിയും ലക്ഷ്യം

 അഞ്ചലിൽ പുതിയ പ്ളാന്റിന് പദ്ധതി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.