പൂവാർ: നാഗപുരം സി.എസ്.ഐ സഭയുടെ 92-ാമത് സഭാ ദിനാഘോഷവും ആത്മീയ യോഗങ്ങളും ഇന്ന് മുതൽ ഒക്ടോബർ 2വരെ നടക്കും. പരണിയം ഡിസ്ട്രിക്ട് ചെയർമാൻ റവ.ഡി.വില്ല്യംദാനം സഭാദിനാഘോഷങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും. ചാരുബെഞ്ചിന്റെ ഉദ്ഘാടനവും നടത്തും. സഭാദ്ധ്യക്ഷൻ റവ.ഇ.ജസ്റ്റിൻ രാജ് അദ്ധ്യക്ഷനാകും. 26, 27 തിയതികളിൽ ഭവനാരാധനകളും, 28ന് സഭാദിന ഒരുക്കാരാധനയും നടക്കും. 29 മുതൽ ഒക്ടോബർ 1വരെ നടക്കുന്ന ആത്മീയ ഉണർവ്വ് യോഗങ്ങൾ അമരവിള ഡിസ്ട്രിക്ട് ചെയർമാൻ റവ.ഡോ.പ്രിൺസ്റ്റൻ ബൻ ഉദ്ഘാടനം ചെയ്യും. സമാപന ദിനമായ ഒക്ടോബർ 2ന് രാവിലെ 8ന് റവ.ജെ.ജയരാജിന്റെ മുഖ്യ കാർമ്മികത്വത്തിൽ സ്തോത്രാരാധന, സ്താനം, സ്ഥിരീകരണം എന്നിവ നടക്കും. തുടന്നുള്ള അനുമോദന സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറി എസ്. എം.വിജയാനന്ദ് മുഖ്യ അതിഥിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |