തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനം വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെയും ഉന്നത പൊലീസുദ്യോഗസ്ഥരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി. 30ന് മാസ്കോട്ട് ഹോട്ടലിലാണ് യോഗം. എസ്പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. ഗുണ്ടകളെ കരുതൽ തടങ്കലിലാക്കുന്നത്, സ്ഥിരം കുറ്റവാളികളെ ഗുണ്ടാലിസ്റ്റിൽ പെടുത്തുന്നത്, മയക്കുമരുന്ന് പ്രതികളെ കരുതൽ തടങ്കലിലാക്കുന്നത്, ലഹരിമരുന്ന് കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ളവ ചർച്ചയാവും. ഗുണ്ടാ നിയമം ചുമത്താനുള്ള പൊലീസിന്റെ അപേക്ഷ കളക്ടർമാർ വൈകിപ്പിക്കുന്നതും ചർച്ചയാവും. ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി പൊലീസ് ആസ്ഥാനത്തെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |