SignIn
Kerala Kaumudi Online
Thursday, 25 April 2024 3.40 PM IST

പ്രവാസ ലോകത്ത്  നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലുകൾ, യു എ ഇയിൽ അടുത്ത 12മാസങ്ങളിൽ ഈ തൊഴിലുകൾക്കുണ്ടാകും വൻ ഡിമാന്റ് 

uae-job-visa-

കൊവിഡിന് ശേഷം ഉയർച്ചയുടെ ലോകത്താണ് യു എ ഇയിലെ കമ്പനികൾ. അടുത്ത പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ ഈ കമ്പനികൾ ഒഴിവുള്ള തസ്തികകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചേക്കും. യു എ ഇയിലെ തൊഴിലവസരങ്ങളെ കുറിച്ച് നടത്തിയ സർവേയിൽ ബിസിനസ് മാനേജ്‌മെന്റ്, കൺസൾട്ടൻസി, റീട്ടെയിൽ,കൊമേഴ്സ്, ട്രേഡ്, കൺസ്യൂമർ ഗുഡ്സ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഒരു വർഷത്തിനുള്ളിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നതിൽ മുന്നിട്ടുനിൽക്കും.

ബിസിനസ് മാനേജ്‌മെന്റിലും കൺസൾട്ടൻസിയിലും പ്രവർത്തിക്കുന്ന 84 ശതമാനം കമ്പനികളും അടുത്ത 12 മാസത്തിനുള്ളിൽ വലിയ അളവിൽ ജീവനക്കാരെ നിയമിക്കും. കൊമേഴ്സ്/റീട്ടെയിൽ/ട്രേഡ്, കൺസ്യൂമർ ഗുഡ്സ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന എൺപത് ശതമാനത്തിന് മുകളിലുള്ള കമ്പനികളിലും പുതിയ നിയമനമുണ്ടാവും.

ജൂൺ 9 മുതൽ ഓഗസ്റ്റ് ഒന്നു വരെ നടത്തിയ സർവേയിൽ യു എ ഇ യിലും മേഖലയിലുടനീളമുള്ള കമ്പനികളിലെ 889 പേർ പ്രതികരിച്ചു. സർവേ പ്രകാരം ബിസിനസ് മാനേജ്‌മെന്റ്/കൺസൾട്ടൻസി മേഖലകളിലെ കമ്പനികളിൽ 84 ശതമാനവും, ഉപഭോക്തൃ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ 82 ശതമാനവും, നിർമ്മാണ മേഖലയിൽ 77 ശതമാനവും, ആരോഗ്യ മേഖലയിൽ 72 ശതമാനവും,​ വിദ്യാഭ്യാസ മേഖലയിൽ 54 ശതമാനവും, ഐ ടി സെക്ടറിൽ 53 ശതമാനവും കമ്പനികൾ അടുത്തമാസങ്ങളിൽ പുതിയ നിയമനങ്ങളിലേക്ക് കടക്കും.

പ്രധാനമായും എൻട്രി ലെവൽ സ്റ്റാഫുകളെയാവും കമ്പനികൾ പുതുതായി തേടുക. ജൂനിയർ എക്സിക്യൂട്ടീവുകൾക്കാണ് തൊഴിലിന്റെ എണ്ണത്തിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാവുക. എന്നിരുന്നാലും സീനിയർ എക്സിക്യൂട്ടീവുകൾ, കോർഡിനേറ്റർമാർ, അനലിസ്റ്റുകൾ, മാനേജർമാർ, ഡയറക്ടർമാർ, പ്രസിഡന്റുമാർ, മാനേജിംഗ് ഡയറക്ടർമാർ, സിഎഫ്ഒമാർ, സിഇഒമാർ എന്നീ സ്ഥാനത്തേയ്ക്കും പുതിയ ആളുകളെ കമ്പനികൾ നിയമിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, JOB, PRAVASI, UAE VISA, UAE JOBS, UAE JOB VISA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.