SignIn
Kerala Kaumudi Online
Saturday, 26 November 2022 9.31 PM IST

ഉദ്യോഗസ്ഥലത്ത് അധികാരം ലഭിക്കാൻ ഈ നക്ഷത്രക്കാർക്ക് സാദ്ധ്യത; ദാമ്പത്യസുഖം ലഭിക്കും

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 സെപ്‌തംബർ 26 1198 കന്നി 10 തിങ്കളാഴ്ച .

പുലർച്ചെ 5 മണി 54 മിനിറ്റ് 43 സെക്കന്റ് വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം )
അമാവാസി .


അശ്വതി: എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും. കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.

ഭരണി: ആത്മവിശ്വാസം കൂടും,കാര്യങ്ങൾ അനുകൂലമാകും,പ്രയത്നം സഫലമാകും. ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും.

കാർത്തിക: വിവാഹ കാര്യങ്ങളിൽ തീരുമാനം, ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ ശ്രവിക്കും.

രോഹിണി: ഭാര്യാഗുണം, സന്താനങ്ങൾ മൂലം സന്തോഷംകിട്ടും,കലാമത്സരങ്ങളിൽ വിജയം. ബന്ധുക്കൾ ശത്രുക്കളാകും.

മകയിരം: ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, സ്വന്തം തൊഴിൽ സ്ഥാപനത്തിനു കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടും.

തിരുവാതിര: പ്രണയസാഫല്ല്യം,കൂർമ്മ ബുദ്ധി, നൂതന പദ്ധതികൾ നടപ്പാക്കും, ഭാവികരുപ്പിടിപ്പിക്കും, സ്ത്രീസുഖം ലഭിക്കും.

പുണർതം: വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും, ബിസിനസ്സിൽ നേട്ടം,അനുകൂലമായ വിവാഹ ബന്ധം കിട്ടും.

പൂയം: നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും,സാമ്പത്തീക സഹായം അനുവദിച്ചുകിട്ടും. സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും.

ആയില്യം: ആത്മവിശ്വാസം വർദ്ധിക്കും, ദാമ്പത്യസുഖം. വിദ്യാ വിജയം, സാമ്പത്തീക കാര്യങ്ങളിൽ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.

മകം: സംസാരം വളരെ നിയന്ത്രിക്കണം, ചിന്തയിലുണ്ടാകുന്ന സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും.

പൂരം:സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, വിദേശ വാസം ഗുണപ്രദം,വ്യാപാര കാര്യങ്ങളിൽ അഭിവൃത്തി.

ഉത്രം:ദുരിതങ്ങൾ, ബദ്ധപ്പാടുകൾ, പങ്ക് കച്ചവടത്തിൽ നഷ്ടം, ഭൂമിവിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.

അത്തം: മനസ്സിൽ ആഗ്രഹിച്ച സംഗതികൾ അപ്രതീക്ഷിതമായി നടന്നതിൽ അത്ഭുതപ്പെടും, അംഗീകാരവും ആദരവും,

ചിത്തിര: സ്ത്രീകൾ മൂലം സുഖവും സമാധാനവും,ആഗ്രഹസാഫല്ല്യം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

ചോതി: ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും, പുതിയ അവസരങ്ങൾ കിട്ടും. ശത്രുക്കളെ പരാജയപ്പെടുത്തും.

വിശാഖം: സേവനം,മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും,പുതിയസംരഭങ്ങൾ,ശുഭാപ്തിവിശ്വാസം,മനസുഖം.

അനിഴം: ജോലിക്കൂടുതലും അലച്ചിലും, ശത്രു ദോഷം, ഉദ്യോഗസ്ഥലത്ത് അധികാരംപ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങൾ മൂലം കഷ്ടപാടുകൾ.

കേട്ട: ഈശ്വരാധീനം, തൊഴിലിൽ ഉയർച്ച, സ്ത്രീകൾക്ക് അംഗീകാരം. ഉദേശിച്ച സംഗതികൾ നടപ്പിലാക്കാൻ സാധിക്കും.

മൂലം: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം, സുഖാനുഭവങ്ങൾ,ഇഷ്ട ഭക്ഷണ ലബ്ധി. വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും.

പൂരാടം: യാത്ര,മംഗളകർമ്മങ്ങൾ നടത്തും, ധനലഭ്യത,ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും.

ഉത്രാടം: ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും,ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങൾ.

തിരുവോണം: സമാധാനവും സന്തോഷവും അനുഭവപ്പെടും, പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, ശത്രു ജയം.

അവിട്ടം: ആദായത്തിൽ കുറവ് അനുഭവപ്പെടും, കളത്രദുഃഖം,പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല.

ചതയം: ധനചിലവ്,മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, ആരോഗ്യപരമായി കരുതൽ വേണം, മാനഹാനി.

പൂരുരുട്ടാതി: സ്ത്രീ വിഷയങ്ങളിൽ ഉള്ള അമിത താൽപ്പര്യം മൂലം സാമ്പത്തീക പ്രശ്നങ്ങൾ രൂക്ഷമാകും, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.

ഉത്തൃട്ടാതി: കുടുംബ കലഹം ഉണ്ടാകാതെ നോക്കണം , തന്നിഷ്ടപ്രകാരംപ്രവർത്തിക്കും, അന്യദേശവാസം.

രേവതി: അനുകൂലിച്ചു നിന്നവർ ശത്രുക്കൾ ആകും, സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YOURS TOMORROW, ASTRO TOMORROW
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.