SignIn
Kerala Kaumudi Online
Saturday, 20 April 2024 3.27 AM IST

ഉറക്കം ശരിയാകുന്നില്ലേ,​​ ടെൻഷൻ വേണ്ട,​ ഈ വഴികൾ ഒന്ന് പരീക്ഷിച്ച് നോക്കാം

sleep

നന്നായി ഉറങ്ങാൻ കഴിയാത്തത് ക്ഷീണം,​ തലകറക്കം,​ തലവേദന തുടങ്ങി ശാരീരീകമായും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ​ ഉറക്കം എന്നത് മനുഷ്യന് എറ്റവും അത്യാവശ്യം വേണ്ടതാണ്. കൃത്യമായി ഉറങ്ങാൻ കഴിയുന്നവരിലാണ് മാനസികവും ശാരീരികവുമായ ആരോഗ്യം ഉണ്ടാകൂ. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ക്രമീകരിക്കാനും ഉറക്കത്തിനു കഴിയും. കോശങ്ങളുടെ കേടുപാടുകളെ പരിഹരിക്കാനും ഉപാപചയ പ്രവർത്തനങ്ങളെ ക്രമീകരിക്കാനും ഉറക്കം അത്യാവശ്യമാണ്. കാരണം ഈ അവസ്ഥയിലാണ് ശരീരം എറ്രവും സമാധാനമായി ഇരിക്കുന്നത്.

ഉറക്കഗുളികകൾക്കു പകരം കൃത്യമായ ശീലത്തിലൂടെ നന്നായി ഉറങ്ങാം. നല്ല ഉറക്കം നിങ്ങളുടെ ശരീരത്തെ വിശ്രമിക്കാൻ സഹായിക്കുന്നു. ഇത് ഓർമ്മക്കുറവ്, ഏകാഗ്രത നഷ്ടപ്പെടൽ, ആശയകുഴപ്പം എന്നീ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കും.

ഉറങ്ങാൻ ചില പൊടിക്കൈകൾ

കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. ഉറങ്ങാൻ കിടക്കുമ്പോൾ മനസിനെ ഏകാഗ്രമാക്കി,​ ഉറങ്ങണം എന്ന ഉറച്ച ബോധ്യത്തോടെ വേണം കിടക്കാൻ.എല്ലാ ദിവസവും ഒരു സമയം ഉറങ്ങുകയും ഒരു സമയം ഉണരുകയും ചെയ്യുന്നത് കൃത്യമായ ജീവിതശൈലി ഉണ്ടാക്കുവാനും നല്ല ഉറക്കത്തിനും സഹായിക്കും.

ഉറക്കം ശരീരത്തിനും മനസിനും പോസിറ്റീവ് പവർ നൽകുന്നു. എന്നാൽ ഉച്ചയുറക്കം ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്.

രാത്രി ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുവാൻ ശ്രമിക്കരുത്. കുറച്ചു സമയം ശാന്തമായി പതിയെ നടക്കുന്നതും നല്ലതാണ്. കോഫി അല്ലെങ്കിൽ കഫീൻ അടങ്ങിയ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുക.

ഉറക്കത്തിലേക്ക് പോകുവാനായി സംഗീതം കേൾക്കുകയോ പുസ്തകം വായിച്ചുക്കുന്നതോ നന്നായിരിക്കും. മാനസികാവസ്ഥ അനുസരിച്ച് മാർഗങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഉറങ്ങുന്നിടത്ത് വെളിച്ചം ബുദ്ധിമുട്ട് ഉണ്ടാക്കുന്നങ്കിൽ അതും ഒഴിവാക്കാം.

ഗുരുതരമായ ഉറക്ക പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ സഹായം തേടുന്നത് നന്നായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH, SLEEPING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.