SignIn
Kerala Kaumudi Online
Wednesday, 30 November 2022 1.06 PM IST

കൃഷിവകുപ്പ് പദ്ധതികളിൽ നിന്ന് ഗ്രോബാഗ് പുറത്ത്,​ പകരം എത്തുന്നത് ഇവ

growbag

തിരുവനന്തപുരം: കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളിൽ ഗ്രോബാഗുകൾക്ക് പകരം പ്രകൃതിസൗഹൃദ മാർഗങ്ങൾക്ക് പ്രോത്സാഹനം നൽകുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു കാർഷിക പ്രവർത്തനങ്ങൾക്കായി ഗ്രോബാഗുകൾ ഉപയോഗിക്കുന്നത് പരിസരമലിനീകരണം ഉണ്ടാക്കുന്നതിനാലും ഗുരുതര പാരിസ്ഥിതികപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾ കേരളത്തിൽ നിരോധിച്ചിട്ടുള്ളതിനാലുമാണ് ഗ്രോബാഗുകൾ ഉപേക്ഷിക്കുന്നത്. ഇനിമുതൽ . ഗ്രോബാഗിന് പകരമായി മൺചട്ടികൾ, കയർ പിത് ചട്ടികൾ, റീസൈക്കിൾ ചെയ്യാവുന്നതും കൂടുതൽ കാലം ഉപയോഗിക്കാൻ സാധിക്കുന്നതുമായ എച്ച്.ഡി.പി.ഇ കണ്ടെയ്നറുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനായിരിക്കും പരിഗണന നൽകുക.

കാർബൺ തുലിത കൃഷിക്ക് സൗഹൃദമായ മാർഗ്ഗങ്ങൾ കൂടുതലായി ഉപയോഗിക്കാൻ കർഷകരെ സജ്ജരാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AGRICULTURE, AGRICULTURE NEWS, GROW BAG
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.