പെരിന്തൽമണ്ണ :സഹജരുടെ ദുഃഖം ഏറ്റെടുത്തവർക്കേ സേവാപ്രവർത്തനത്തിൽ മുന്നോട്ട് പോകാൻ കഴിയൂ എന്ന് കാരേക്കാട് രാമാനന്ദാശ്രമം മഠാധിപതി ഡോ: ധർമ്മാനന്ദ സ്വാമികൾ. ദേശീയ സേവാഭാരതി മലപ്പുറം ജില്ലാ സമ്മേളനം പെരിന്തൽമണ്ണ ശ്രീ വള്ളുവനാട് വിദ്യാ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ അദ്ധ്യക്ഷൻ വി.മുരളീധരൻ . അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി വിദ്യാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജയപ്രകാശ് അരിമ്പൂത്ത് സ്വാഗതവും എൻ. സത്യഭാമ സംഘടനാ പരിചയവും നിർവ്വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |