SignIn
Kerala Kaumudi Online
Thursday, 28 March 2024 8.55 PM IST

പുളിയില, മാവില, മത്തനില തുടങ്ങിയവകൊണ്ട് വായിൽ വെള്ളമൂറും ഹെർബൽ കരിമീൻ ഫിഷ് ഉണ്ടാക്കാം, ഒപ്പം പഞ്ചസാര ചമ്മന്തിയും

മീൻ വിഭവങ്ങളിൽ മിക്കവർക്കും പ്രിയപ്പെട്ടവയിൽ മുന്നിൽ തന്നെയുണ്ടാകും കരിമീൻ പൊള്ളിച്ചത്. കേരളത്തിലെത്തുന്ന അതിഥികൾക്ക് കൂടുതലായും വിളമ്പുന്നതും ഈ വിഭവമാണ്. എന്നാൽ പൊള്ളിച്ചതും കറിയും മാത്രമല്ല ആരോഗ്യപ്രദമായ മറ്റൊരു വിഭവവും കരിമീൻ ഉപയോഗിച്ച് തയ്യാറാക്കാം. ഇത്തവണത്തെ എപ്പിസോഡിൽ രുചികരവും എന്നാൽ ആരോഗ്യപ്രദവുമായ ഹെർബൽ ഫിഷ് ആണ് പരിചയപ്പെടുത്തുന്നത്.

പുളിയില, കരിമീൻ, കാന്താരി മുളക്, മാവില, മത്തങ്ങയുടെ ഇല, നാരകത്തില, വാഴയില, ചെറിയ ഉള്ളി, കുരുമുളക് തുടങ്ങിയവയാണ് ഹെർബൽ ഫിഷ് തയ്യാറാക്കാൻ ആവശ്യമായത്. ആദ്യം എല്ലാ ഇലയും നന്നായി കഴുകിയെടുക്കണം. ശേഷം വാഴയിലയും മത്തങ്ങയുടെ ഇലയും ഒഴികെ ബാക്കിയെല്ലാ ഇലകളും കാന്താരി മുളകും മൂന്നോ നാലോ ചെറിയ ഉള്ളിയും ചേർത്ത് അരച്ചെടുക്കണം. മീൻ കുറച്ചുനേരം പുളിവെള്ളത്തിൽ ഇട്ടിരുന്നതിന് ശേഷം നന്നായി വൃത്തിയാക്കി പൊള്ളിക്കാനുള്ള തരത്തിന് എടുത്തുവയ്ക്കുക. ഇതിൽ കുറച്ച് കുരുമുളക് പൊടിയും ഉപ്പും ചേർത്ത് യോജിപ്പിച്ച് മാറ്റിവയ്ക്കണം.

herbal-fish

അടുത്തതായി നേരത്തെ അരച്ചുവച്ച ഇല കൂട്ടിൽ ഉപ്പും നാരങ്ങാ നീരും ചേർക്കണം. വാഴയിലയ്ക്ക് മുകളിലായി മത്തൻ ഇല വച്ച് അതിൽ കുരുമുളക് പുരട്ടിയ കരിമീൻ വച്ചതിന് ശേഷം ഇല കൂട്ട് നന്നായി തേച്ചുപിടിപ്പിക്കണം. ശേഷം ഇല നന്നായി മടക്കി കെട്ടിവയ്ക്കണം. ഒരു പാനിൽ എണ്ണ ഒഴിച്ച് ഇലപൊതി അതിലേയ്ക്ക് വയ്ക്കാം. ഇത് അടുപ്പിൽ വച്ച് വേവിച്ചതിന് ശേഷം ഇടയ്ക്കിടയ്ക്ക് മറിച്ചിടണം.

ഹെർബൽ ഫിഷിനൊപ്പം കഴിക്കാൻ ഒരു ചമ്മന്തി തയ്യാറാക്കാം. ഇതിനായി വെളുത്തുള്ളി, പച്ചമുളക്, ഒരു സ്പൂൺ പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുത്തിട്ട് അതിൽ നാരങ്ങാനീര് ചേർത്തുകൊടുക്കണം. ചമ്മന്തിയും കരിമീൻ ഹെർബൽ ഫിഷും ചോറിനൊപ്പമോ, ബ്രെഡ്, ചപ്പാത്തി, അപ്പം, പൊറോട്ട എന്നിവയോടൊപ്പമോ കഴിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HERBAL, FISH, KARIMEEN, POLLICHATH, RECIPE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.