SignIn
Kerala Kaumudi Online
Friday, 19 April 2024 8.20 AM IST

പഴയ സ്‌മാർട്‌ഫോണിലെ നിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ തിരികെ കിട്ടാൻ ഇനി പ്രയാസപ്പെടേണ്ട; ഈ നാല് വഴികളിലൂടെ കാര്യം റെഡി

backup

നാമെല്ലാം പുതിയ സ്‌മാർട്ഫോൺ എടുത്ത ശേഷം പലപ്പോഴും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് പഴയ ഫോണിലുള‌ള പല നിർണായക വിവരങ്ങളും നഷ്‌ടപ്പെട്ട് പോകുന്നത്. നമ്പർ എന്റെ പഴയ ഫോണിലായിപ്പോയി എന്ന് നാം കാര്യം പറയാറുണ്ടെങ്കിലും ചിലപ്പോൾ അത് സൗഹൃദത്തിനും ബന്ധത്തിനും വരെ ബുദ്ധിമുട്ട് സൃഷ്‌ടിച്ചേക്കാം.

എന്നാൽ ഇനിമുതൽ പുതിയ ഫോൺ എടുത്തശേഷം നമ്മുടെ വിലപ്പെട്ട വിവരങ്ങൾ ഈ വഴികളിലൂടെ തിരിച്ചെടുക്കാം. ആദ്യം ഫോണിലെ സെറ്റിംഗ്‌സ് എടുക്കുക. ഇനി രണ്ടാമതായി ഗൂഗിൾ എടുത്ത് ബാക്ക്‌അപ്പ് സജ്ജമാക്കുക. പുതിയ ഫോണിൽ ആദ്യമായാണ് ഉപയോഗിക്കുന്നതെങ്കിൽ ഗൂഗിൾ വൺ എടുത്ത് ബാക്ക്അ‌പ്പ് സജ്ജമാക്കിക്കോളൂ. തുടർന്ന് സ്‌ക്രീനിൽ വരുന്ന നിർദ്ദേശങ്ങൾ പാലിക്കണം.

ഇനി ബാക്ക് അപ്പ് എന്ന് കാണുന്നത് അമ‌ർത്തുന്നതാണ് മൂന്നാമതായി ചെയ്യേണ്ടത്. ഗൂഗിൾ വൺ ഡാറ്റ ബാക്കപ്പ് ആകാൻ 24 മണിക്കൂറെടുത്തേക്കാം. ഈ വിവരങ്ങൾ സേവ് ആകുമ്പോൾ ഇവ ഓൺ ആയതായി കാണും.

ഡാറ്റയും സെറ്റിംഗ്‌സും സ്വമേധയാ ബാക്കപ്പ് ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്യണം. ആദ്യം ഫോണിലെ സെറ്റിംഗ്‌സ് ആപ്പ് തുറക്കുക. ഗൂഗിൾ തിരഞ്ഞെടുത്ത് ബാക്കപ്പ് അമർത്തുക. ഇത് കൃത്യമായ ചെയ്യാനാവുന്നില്ലെങ്കിൽ ഫോണിലെ സെറ്റിംഗ്‌സ് ആപ്പിലെ ബാക്കപ്പ് ഉണ്ടോയെന്ന് നോക്കുക. ശേഷം ഇത് അമർത്തിയാൽ പഴയ വിവരങ്ങളെല്ലാം തിരികെ ലഭിക്കും.

ഗൂഗിൾ ഫോട്ടോസിൽ പഴയ ഫോട്ടോയും വീഡിയോകളും ആദ്യംതന്നെ സേവ് ആയിട്ടുണ്ടാകും. എന്നാൽ പുതിയ ഫോൺ കോൺഫിഗർ ചെയ്യുന്ന പ്രക്രിയയിൽ അല്ലെങ്കിൽ റീസ്‌റ്റോർ ഫാക്‌ടറി റീസെറ്റിന്റെ സമയത്തോ ഇങ്ങനെ ഡാറ്റ ബാക്കപ്പ് ചെയ്യാം. ഇതിൽ ഡാറ്റയുടെ അളവനുസരിച്ച് 24 മണിക്കൂർ വരെയെടുത്തേക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHONE SETTINGS, BACKUP DATA, SMARTPHONE, OLD PHONE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.