SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.54 PM IST

ഭക്ഷണത്തിലെ ഉപ്പ് നിയന്ത്രിച്ചതുകൊണ്ട് മാത്രം രക്തസമ്മർദം കുറയില്ല; ശ്രദ്ധിക്കേണ്ടത് ഈ പ്രധാന കാര്യങ്ങൾ

health

രക്തസമ്മർദത്തെ കുറിച്ച് പറയുമ്പോൾ പലരുടെയും മനസിൽ വരുന്ന ഒരു കാര്യമാണ് ഉപ്പ്. ഉപ്പ് കൂടുതൽ കഴിക്കുന്നതുകൊണ്ടാണ് രക്തസമ്മർദം കൂടുന്നത് എന്നാണ് മിക്കവരും ചിന്തിച്ച് വച്ചിരിക്കുന്നത്. ഇത് ശരിയായ കാര്യമാണെങ്കിലും ഉപ്പ് മാത്രമല്ല ഇക്കാര്യത്തിൽ വില്ലൻ. കറിയുപ്പിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. 2300 മില്ലിഗ്രാമിൽ കൂടുതൽ സോഡിയം ശരീരത്തിലെത്തുന്നത് രക്തസമ്മർദം ഉയരുന്നതിനും അതുവഴി ഹൃദ്‌രോഗത്തിനും കാരണമാകുന്നു. കൃത്യമായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ സ്ട്രോക്ക് വരാനും കാരണമാകുന്നു.

സിസ്റ്റോളിക് മർദ്ദം 130 mmHg-ൽ കൂടുതലും ഡയസ്റ്റോളിക് മർദ്ദം 80 mmHg-ൽ കൂടുതലും ആകുമ്പോഴാണ് ഉയർന്ന രക്തസമ്മർദം എന്ന് പറയുന്നത്. പ്രായം പ്രധാന ഘടകമാണെങ്കിലും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും. എന്നാൽ രക്തസമ്മർദം ഉയരുന്നതിന് ഭക്ഷണത്തിലെ ഉപ്പ് നിയന്ത്രിച്ചാൽ മാത്രം പോര. ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നിങ്ങൾക്ക് രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയുന്നതാണ്.

1. വ്യായാമവും ധ്യാനവും

ഉയർന്ന രക്തസമ്മർദമുള്ളവർ ദിവസവും തീവ്രത കുറഞ്ഞ വ്യായാമങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ ധ്യാനവും ശ്വസന വ്യായാമങ്ങളും ശീലമാക്കുന്നതും വളരെ നല്ലതാണ്.

2. വയറിലെ കൊഴുപ്പ്

വയറിലെ അമിതമായ കൊഴുപ്പ് രക്തസമ്മർദം വർദ്ധിക്കുന്നതിന് കാരണമാകുന്നു. പുരുഷന്മാരിൽ അരക്കെട്ട് 40 ഇഞ്ചിൽ കൂടുതലാണെങ്കിലും, സ്ത്രീകളിൽ 35 ഇഞ്ചിൽ കൂടുതലാണെങ്കിലും അപകടമാണ്.

3. മാനസികസമ്മർദം

പല രോഗങ്ങളും വരുന്നതിനുള്ള പ്രധാന കാരണമാണ് മാനസികസമ്മർദം. നിങ്ങൾക്ക് മാനസിക സമ്മർദമുണ്ടാകുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കുകയും തൽഫലമായി രക്തസമ്മർദം വർദ്ധിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഹൃദയാഘാതം തടയാൻ മാനസിക സമ്മർദം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH, SALT INTAKE, HYPERTENSION REMEDIES, BLOOD PRESSURE CONTROLLING TECHNIQUES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.