SignIn
Kerala Kaumudi Online
Thursday, 25 April 2024 10.45 AM IST

ഇടതു സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന് അഴിമതിയിലേക്ക്, കേരളം തീവ്രവാദത്തിന്റെ ഹോട്ട്‌സ്പോട്ടായി മാറിയെന്ന് ജെ പി നദ്ദ

kk

തിരുവനന്തപുരം: കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി,​ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. ഇടതു സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് നദ്ദ പറഞ്ഞു. കേരളത്തിലെ സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണ്. കൊവിഡ് കാല പർച്ചേസിലെടക്കം അഴിമതി നടന്നെന്നും നദ്ദ വിമർശിച്ചു. ബി.ജെ.പി പ്രവർത്തക സമ്മേളനത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

സർവ്വകലാശാലകളിൽ ബന്ധുനിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കാനും ശ്രമം നടക്കുന്നുവെന്നും നദ്ദ ചൂണ്ടിക്കാട്ടി. തീവ്രവാദത്തിന്റെ ഹോട്ട് സ്പോട്ടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ജെ.പി നദ്ദ കേരളത്തിലെത്തിയത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ ദർശനം നടത്തി. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന അദ്ധ്യക്ഷൻ കെ . സുരേന്ദ്രൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JP NADDA, BJP, CM PINARAYI VIJAYAN, LDF, CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.