തിരുവനന്തപുരം: കോവളത്ത് ലാത്വിയൻ യുവതിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിന്റെ വിചാരണ തിരുവനന്തപുരം ഫസ്റ്റ് അഡിഷണൽ സെഷൻസ് കോടതിയിൽ പുനരാരംഭിച്ചു. ജഡ്ജായിരുന്ന കെ.കെ.ബാലകൃഷ്ണൻ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറിപ്പോയതിനെ തുടർന്നാണ് വിചാരണ നിറുത്തിവച്ചത്. കെ.സനിൽകുമാറാണ് പുതിയ ജഡ്ജി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ജെ. കെ. ദിനിലിനെ ഇന്നലെ വിസ്തരിച്ചു. സിറ്റി ഡി.സി.ആർ.ബി. അസിസ്റ്റന്റ് കമ്മിഷണറാണ് അദ്ദേഹം ഇപ്പോൾ. രണ്ടു പ്രതികളാണ് കേസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |