ബാലുശ്ശേരി: വനിതാ ശിശു വികസന പദ്ധതി വകുപ്പിന്റെ 30 വരെയുള്ള 'പോഷൻ മാ' പോഷകാഹാരമാസാചരണം 2022 ന്റെ ഭാഗമായി പഞ്ചായത്ത് തല പോഷകാഹാര പ്രദർശനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷ എം.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 29 അങ്കണവാടി പ്രവർത്തകരും , അമ്മമാരും ചേർന്നാണ് പ്രദർശനത്തിൽ വിവിധതരം വിഭവങ്ങൾ ഒരുക്കിയത്. ജീവിതശൈലീ രോഗ നിർണയക്യാമ്പും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം റംല മാടം വള്ളികുന്നത്ത്, വാർഡംഗങ്ങളായ ഹരീഷ് നന്ദനം, ബീന കാട്ടുപറമ്പത്ത്, ആരിഫാ ബീവി, സി.എം മിനി, പി. ഇന്ദിര എന്നിവർ പ്രസംഗിച്ചു. ഐ. സി.ഡി.എസ് സൂപ്പർവൈസർ പ്രസന്നകുമാരി സ്വാഗതവും അദ്ധ്യാപിക സുമതി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |