SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.18 PM IST

സാങ്കേതിക തകരാർ: കണ്ണൂർ -ഡൽഹി വിമാനം അടിയന്തിരമായി തിരിച്ചിറക്കി, യാത്ര റദാക്കി

airport

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ടേക്ക് ഓഫ് ചെയ്തതിന് ശേഷം തിരിച്ചിറക്കി. ഇന്നലെ രാവിലെ 9.50ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് സാങ്കേതിക കാരണത്തെ തുടർന്ന് തിരിച്ചിറക്കിയത്. തകരാർ പരിഹരിച്ചു.

രണ്ടുമണിക്കൂർ കഴിഞ്ഞ് വീണ്ടും ഡൽഹിക്ക് തിരക്കുമെന്ന് യാത്രക്കാരെ അറിയിച്ചിരുന്നെങ്കിലും ഇന്നലെ പകരം വിമാനം ഒരുക്കാൻ കഴിയില്ലെന്ന് എയർ ലൈൻ പ്രതിനിധികൾ അറിയിച്ചതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. അടിയന്തിരമായി ജോലിയിൽ പ്രവേശിക്കേണ്ടവർ, ഡൽഹി വഴി മറ്റു രാജ്യങ്ങളിലേക്ക് പോകേണ്ടവർ അടക്കമുള്ള യാത്രക്കാർ പ്രയാസത്തിലായി. യാത്രക്കാരെ എയർലൈൻ അധികൃതർ ഹോട്ടലിലേക്ക് മാറ്റി. വിമാനത്തിന്റെ തകരാർ പരിഹരിച്ചു ചൊവ്വാഴ്ച യാത്രക്കാരെ ഡൽഹിയിൽ എത്തിക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.