തിരൂരങ്ങാടി: പേ വിഷബാധ തടയാനുള്ള ആന്റി റാബിസ് സിറം ഇനി മുതൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ലഭ്യമാകും. സാധാരണ നിലയിൽ ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും മാത്രം ലഭ്യമായിരുന്ന വാക്സിനാണ് ഇനി മുതൽ താലൂക്ക് ആശുപത്രിയിലും ലഭിച്ചു തുടങ്ങുക.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ സി.പി. സുഹ്റാബിയിൽ നിന്നും ആശുപത്രി സൂപ്രണ്ട് ഡോ : പ്രഭുദാസ് മരുന്ന് ഏറ്റുവാങ്ങി.
ആരോഗ്യ ചെയർമാൻ സി.പി. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |