ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ദളിത് ശുചീകരണത്തൊഴിലാളിയ്ക്ക് വീട്ടിൽ വിരുന്നൊരുക്കി. ഹർഷ് സോളങ്കി എന്ന തൊഴിലാളിയെയാണ് ഡൽഹിയിലെ വീട്ടിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചത്. ബി.ആർ അംബേദ്കറുടെ ചിത്രം കെജ്രിവാളിന് സോളങ്കി സമ്മാനമായി നൽകി.
ഉച്ചഭക്ഷണത്തിന് കെജ്രിവാളിന്റെ വസതിയിലേക്കു പോകാനെത്തിയ സോളങ്കിയെയും കുടുംബത്തെയും ആം ആദ്മി പാർട്ടി ഗുജറാത്ത് സഹഭാരവാഹി രാഘവ് ഛദ്ദ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇത് സംഭവിക്കുമെന്ന് കരുതിയില്ലെന്നും കണ്ണു തുറന്നു സ്വപ്നം കാണുകയാണെന്ന് തോന്നുന്നെന്നും സോളങ്കി പറഞ്ഞു. ഗുജറാത്തിലെ ശുചീകരണ തൊഴിലാളികൾക്കൊപ്പം പങ്കെടുത്ത പരിപാടിയിൽ വച്ചാണ് സോളങ്കിയെ കേജ്രിവാൾ വീട്ടിലേക്ക് ക്ഷണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |